കള്ളക്കളി! തുർക്കിയിലെ 357 ഫുട്ബോൾ റഫറിമാരിൽ 149 പേരെ വാതുവെയ്പ്പിന് സസ്പെൻഡ് ചെയ്തു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പൂർണ്ണ പട്ടിക ടിഎഫ്എഫ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
രാജ്യത്തെ പ്രൊഫഷണൽ മാച്ച് ഒഫീഷ്യൽസിന് വാതുവെപ്പ് അക്കൗണ്ടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തുർക്കി ഫുട്ബോൾ ഫെഡറേഷൻ (ടിഎഫ്എഫ്) 149 റഫറിമാരെയും അസിസ്റ്റന്റ് റഫറിമാരെയും സസ്പെൻഡ് ചെയ്തു. വാതുവെപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ തീവ്രത അനുസരിച്ച് എട്ട് മുതൽ 12 മാസം വരെ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പൂർണ്ണ പട്ടിക ടിഎഫ്എഫ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
advertisement
വാതുവെയ്പ്പുമായി ബന്ധപ്പെട്ട അഞ്ച് വർഷത്തെ അന്വേഷണത്തിൽ 571 മാച്ച് ഓഫീസർമാരിൽ 371 പേർക്ക് വാതുവെപ്പ് അക്കൗണ്ടുകൾ ഉണ്ടെന്നും അതിൽ 152 പേർ സജീവമായി ചൂതാട്ടത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ചിലർ ഒരിക്കൽ മാത്രം വാതുവെപ്പ് നടത്തിയപ്പോൾ, 42 പേർ 1,000-ത്തിലധികം ഫുട്ബോൾ മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയിയെന്നും ഒരു ഉദ്യോഗസ്ഥൻ 18,227 വാതുവെപ്പുകൾ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
advertisement
തുർക്കിഷ് ഫുട്ബോളിന്റെ അടിസ്ഥാന പ്രശ്നം ഒരു ധാർമ്മിക പ്രശ്നമാണെന്ന് ടിഎഫ്എഫ് പ്രസിഡന്റ് ഇബ്രാഹിം ഹാസിയോസ്മാനോഗ്ലു വെള്ളിയാഴ്ച സിഎൻഎന്നിനോട് പറഞ്ഞു.ശമ്പളം ലഭിക്കാത്ത ഒരാൾ ഉണ്ടെങ്കിൽ പോലും ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാണ താൻ തയ്യാറാണെന്നും വാസ്തവത്തിൽ, കഴിഞ്ഞ വർഷവും ഈ വർഷവും റഫറിമാരുടെ ശമ്പളം ടിഎഫ്എഫ് മെച്ചപ്പെടുത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ഫെഡറേഷന്റെ അച്ചടക്ക ബോർഡ് എല്ലാ കേസുകളും ഉടനടി അവലോകനം ചെയ്യുകയും ചട്ടങ്ങൾക്കനുസൃതമായി പിഴകൾ നടപ്പാക്കുകയും ചെയ്യുമെന്ന് ഹാസിയോസ്മാനോഗ്ലു കൂട്ടിച്ചേർത്തു.
advertisement
കളിക്കാരെയും പരിശീലകരെയും പോലെ മാച്ച് ഓഫീസർമാരെയും വാതുവെപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഫിഫയും യൂറോപ്യൻ യുവേഫയും വിലക്കിയിട്ടുണ്ട്.ഫിഫയുടെയും യുവേഫയുടെയും സീറോ ടോളറൻസ് ചൂതാട്ട നയങ്ങൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് ക്രിമിനൽ നടപടികൾ നേരിടേണ്ടി വന്നേക്കാം.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 01, 2025 5:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
കള്ളക്കളി! തുർക്കിയിലെ 357 ഫുട്ബോൾ റഫറിമാരിൽ 149 പേരെ വാതുവെയ്പ്പിന് സസ്പെൻഡ് ചെയ്തു


