കർഷക സമരത്തിന് പിന്തുണ; ബെൻസ് ഒഴിവാക്കി വരൻ വിവാഹവേദിയിലെത്തിയത് ട്രാക്ടറിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
താൻ കർഷക കുടുംബത്തിലെ അംഗമാണെന്നും കർഷകരുടെ സമരത്തിന് പിന്തുണ നൽകാനാണ് ബെൻസിന് പകരം ട്രാക്ടർ തെരഞ്ഞെടുത്തതെന്നും വരൻ
ഒരാഴ്ച്ചയിലേറെയായി തുടരുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ പേർ രംഗത്ത്. കഴിഞ്ഞ ദിവസം തെന്നിന്ത്യൻ സിനിമാ നടൻ കാർത്തി കർഷകരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
കർഷക സമരത്തിന് പിന്തുണ നൽകാൻ വിവാഹ ദിവസം വ്യത്യസ്തമാക്കിയിരിക്കുകയാണ് ഹരിയാനയിലെ കർണാൽ സ്വദേശി സുമിത് ദുൽ. വിവാഹദിവസം വധൂഗൃഹത്തിൽ സുമിത് എത്തിയത് ട്രാക്ടറിലാണ്. മെഴ്സിഡസ് ബെൻസ് ഓടിച്ച് എത്തേണ്ടിയിരുന്ന വരനാണ് കർഷകരുടെ സമരത്തിന് പിന്തുണ നൽകാൻ ട്രാക്ടർ തെരഞ്ഞെടുത്തത്.

താൻ കർഷക കുടുംബത്തിലെ അംഗമാണെന്നും കർഷകരുടെ സമരത്തിന് പിന്തുണ നൽകാനാണ് ബെൻസിന് പകരം ട്രാക്ടർ തെരഞ്ഞെടുത്തതെന്നും സുമിത് ദുൽ പിന്നീട് പറഞ്ഞു.
advertisement
Haryana: Groom in Karnal leaves his luxury car behind & rides a tractor to his wedding venue to show support to farmers' protest.
“We might be moving to city but our roots are farming. Farmers should be priority. We want to send message that farmers have public support,” he says pic.twitter.com/KUgJkLleAy
— ANI (@ANI) December 4, 2020
advertisement
"ഞങ്ങൾ ഇപ്പോൾ ജീവിക്കുന്ന പ്രദേശങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ ഞങ്ങളുടെ വേര് കൃഷിയിലാണ്. കർഷകർക്കായാരിക്കണം മുൻഗണന. അവരുടെ സമരത്തിന് പൊതു പിന്തുണയുണ്ടെന്ന് അറിയാക്കാനുള്ള സന്ദേശമാണിത്".

advertisement
അതേസമയം, കർഷകർക്കുള്ള പിന്തുണ അറിയിക്കാൻ നവ വധൂവരന്മാർ ഉടൻ തന്നെ ഡൽഹി അതിർത്തിയിലേക്ക് പോകാനിരിക്കുകയാണ്. ഭാര്യയ്ക്കൊപ്പം കർഷക സമരത്തിൽ നേരിട്ടെത്തി പിന്തുണ നൽകാനാണ് സുമിത്തിന്റെ തീരുമാനം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 05, 2020 8:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കർഷക സമരത്തിന് പിന്തുണ; ബെൻസ് ഒഴിവാക്കി വരൻ വിവാഹവേദിയിലെത്തിയത് ട്രാക്ടറിൽ