ഇന്ത്യ ലോകത്തിനു നൽകിയത് ബുദ്ധനെയാണ്; യുദ്ധമല്ല: മോദിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ

Last Updated:

യുദ്ധമല്ല, മറിച്ച് ബുദ്ധന്റെ സമാധാനത്തിന്റെ സന്ദേശം ലോകത്തിന് നൽകിയ രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് തീവ്രവാദത്തിനെതിരെ ഞങ്ങളുടെ ശബ്ദം ശക്തമായും ഗൗരവമായും ഉയരുന്നത്.

ന്യൂയോർക്ക്: ഭീകരതയ്ക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് യുഎൻ പൊതുസഭയുടെ 74ാം സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. കാലാവസ്ഥാ വ്യതിയാനം, ജല സംരക്ഷണം, രോഗങ്ങള്‍ക്കെതിരെയും തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനത്തിനെതിരെയും ഇന്ത്യ നടത്തുന്ന പോരാട്ടം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് 20 മിനിട്ട് നീണ്ട പ്രസംഗത്തിൽ മോദി എടുത്തു പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ ഇവയായിരുന്നു;
* യുദ്ധമല്ല, മറിച്ച് ബുദ്ധന്റെ സമാധാനത്തിന്റെ സന്ദേശം ലോകത്തിന് നൽകിയ രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് തീവ്രവാദത്തിനെതിരെ ഞങ്ങളുടെ ശബ്ദം ശക്തമായും ഗൗരവമായും ഉയരുന്നത്.
* ഒരു വശത്ത് പുനരുപയോഗിക്കാൻ കഴിയുന്ന 450 ജിഗാവാട്സ് ഊർജം എന്ന ലക്ഷ്യം നേടാൻ ശ്രമിക്കുന്നതിനൊപ്പം ഞങ്ങൾ അന്താരാഷ്ട്ര സൗരോർജ ബന്ധങ്ങൾക്ക് മുൻകൈയും എടുക്കുന്നു.
advertisement
* ഇവിടേക്ക് വരുന്ന സമയത്ത് യുഎന്നിന്റെ ഒരു ചുവരിൽ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള സന്ദേശം ശ്രദ്ധയിൽപ്പെട്ടു. ഇന്ത്യയെ പ്ലാസ്റ്റിക് മുക്ത രാജ്യമാക്കാനുള്ള ക്യാംപയിൻ ആരംഭിച്ച് കഴിഞ്ഞതായി നിങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ഈ സമ്മേളനത്തിൽ വെച്ച് അറിയിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു.
* ഒരു വികസ്വര രാജ്യം, വെറും അഞ്ച് വർഷത്തിനുള്ളിൽ 370 ദശലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകൾ ദരിദ്രർക്കായി തുറക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതി വിജയകരമായി നടത്തിയതിലൂടെ ലോകമെമ്പാടുമുള്ള ദരിദ്രരിൽ ആത്മവിശ്വാസം വളർത്തുന്നു.
advertisement
* ഒരു വികസ്വര രാജ്യം, ക്ലീൻ ഇന്ത്യ മിഷനിലൂടെ ലോകത്തിലെ ഏറ്റവും വലിയ ശുചിത്വ ക്യാംപയിനും നടപ്പാക്കി. അഞ്ച് വർഷത്തിനുള്ളിൽ ജനങ്ങൾക്കായി 110 ദശലക്ഷത്തിലധികം ടോയ് ലെറ്റുകൾ നിർമ്മിച്ചു കൊണ്ട് ലോകത്തിനു തന്നെ പ്രചോദനമാകുന്നു.
* ഒരു വികസ്വര രാജ്യം, ജനങ്ങൾക്കായി ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഐഡന്റിഫിക്കേഷൻ പ്രോഗ്രാം ലോഞ്ച് ചെയ്തു. ബയോമെട്രിക് സംവിധാനത്തിലൂടെ ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നു.
* കാലാവസ്ഥാ വ്യതിയാനം പോലുള്ള ഗുരുതരമായ വെല്ലുവിളിയെ മറികടക്കണമെങ്കിൽ, ഇപ്പോൾ നമ്മൾ ചെയ്യുന്നത് മാത്രം പോരാ എന്ന് നാം അംഗീകരിക്കണം. സംസാരിക്കാനുള്ള സമയം കഴിഞ്ഞു. ഇനി പ്രവർത്തിക്കുകയാണ് വേണ്ടത്.
advertisement
* ഓരോരുത്തരുടെയും വിശ്വാസത്തോടൊപ്പം, എല്ലാവരുടെയും വളർച്ചയ്ക്കായി കൂട്ടായ ശ്രമങ്ങൾ എന്ന ഞങ്ങളുടെ മുദ്രാവാക്യത്തിൽ നിന്ന് തന്നെ ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളുന്നു. നമ്മുടെ ശ്രമങ്ങൾ സഹതാപത്തിന്റെ പ്രകടനമല്ല. കടമയിലും കർത്തവ്യ ബോധത്തിലുമാണ് പ്രചോദിതരായിരിക്കുന്നത്.
* പ്രയത്നം ഞങ്ങളുടേതാണ്. എന്നാൽ അതിന്റെ ഫലം ലോകമെമ്പാടുമുള്ള എല്ലാവർക്കും വേണ്ടിയുള്ളതാണ്. എന്റെ ഈ ബോധ്യം എല്ലാ ദിവസവും എനിക്ക് ഊർജം നൽകുന്നു. ഇന്ത്യയെ പോലെ വികസനത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന മറ്റ് രാജ്യങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ, അവരുടെ സ്വപ്നങ്ങളെക്കുറിച്ച് അറിയുമ്പോൾ, എന്റെ രാജ്യം വേഗത്തിൽ വികസിപ്പിക്കാനുള്ള എന്റെ ദൃഢനിശ്ചയം കൂടുതൽ ശക്തമാകും.
advertisement
* മനുഷ്യരാശിക്കുവേണ്ടി, ലോകം ഭീകരതയ്‌ക്കെതിരെ ഒന്നിക്കണമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അത് തികച്ചും അനിവാര്യമാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യ ലോകത്തിനു നൽകിയത് ബുദ്ധനെയാണ്; യുദ്ധമല്ല: മോദിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ
Next Article
advertisement
45 ലക്ഷത്തിന്റെ സ്വർണ്ണം തിരികെ നൽകി മാതൃകയായി ശുചീകരണ തൊഴിലാളി; ആദരിച്ച് തമിഴ്നാട് മുഖ്യമന്ത്രി
45 ലക്ഷത്തിന്റെ സ്വർണ്ണം തിരികെ നൽകി മാതൃകയായി ശുചീകരണ തൊഴിലാളി; ആദരിച്ച് തമിഴ്നാട് മുഖ്യമന്ത്രി
  • ചെന്നൈയിലെ ശുചീകരണ തൊഴിലാളി പത്മ 45 ലക്ഷത്തിന്റെ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി

  • പത്മയുടെ സത്യസന്ധതയെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ അഭിനന്ദിച്ച് ഒരു ലക്ഷം രൂപ പാരിതോഷികം നൽകി

  • കോവിഡ് സമയത്തും പത്മയുടെ ഭർത്താവ് ലഭിച്ച 1.5 ലക്ഷം രൂപ പോലീസിന് ഏൽപ്പിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്

View All
advertisement