11 വർഷത്തെ ദാമ്പത്യം, മൂന്ന് കുട്ടികളുടെ അമ്മ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ ചുറ്റികകൊണ്ട് അടിച്ചുകൊന്നു
- Published by:Rajesh V
- news18-malayalam
Last Updated:
മമതാ ദേവി (30), കാമുകൻ ഹോതം സിംഗ് (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു
advertisement
advertisement
പോലീസ് റിപ്പോർട്ടുകൾ പ്രകാരം, ഭർത്താവ് സുരേഷ്പാൽ ഉറങ്ങിക്കിടക്കുമ്പോൾ മമത അയാളെ കട്ടിലിൽ അമർത്തിപ്പിടിച്ചു. ഈ സമയം കൂലിപ്പണിക്കാരനായ ഹോതം സിംഗ് മുറിയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് സുരേഷ്പാലിന്റെ തലയിലും മുഖത്തും മാരകമായി അടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ സുരേഷ്പാൽ മരിച്ചു. കൊലപാതകത്തിന് ശേഷം ആയുധവുമായി ഹോതം സിംഗ് കടന്നുകളഞ്ഞു.
advertisement
advertisement
advertisement
advertisement
ഫോൺ കോൾ രേഖകൾ പരിശോധിച്ചതോടെ കാമുകൻ ഹോതം സിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിന്നീട് പോലീസ് പിടികൂടുകയും കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുക്കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103 പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്ത ഇരുവരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
advertisement
ഉത്തർപ്രദേശിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ക്രൂരമായ കൊലപാതക പരമ്പരകളിലേക്ക് വിരൽ ചൂണ്ടുന്ന മറ്റൊരു സംഭവം കൂടി പുറത്തുവന്നിരിക്കുകയാണ്. മീററ്റിൽ നിന്നുള്ള ഈ കേസിൽ, ഒരു ദളിത് സ്ത്രീ കൊല്ലപ്പെടുകയും അവരുടെ മകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ജനുവരി 8-നാണ് ഈ ക്രൂരകൃത്യം നടന്നതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
advertisement
സർധന മേഖലയിലെ കപ്‌സാദ് ഗ്രാമത്തിൽ രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട സ്ത്രീയും മകളും പാടത്തേക്ക് പോകുന്നതിനിടെ ഒരു കനാലിന് സമീപം വെച്ച് തടയപ്പെടുകയായിരുന്നു. കേസിൽ പ്രതിയായ 22 വയസ്സുകാരൻ പരസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഭീം ആർമി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ആശുപത്രി പരിസരത്ത് തടിച്ചുകൂടി പ്രതിഷേധിക്കുകയും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
advertisement
പ്രതിയെ പിടികൂടുന്നതിനും തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തുന്നതിനുമായി പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (SSP) വിപിൻ ടാഡ അറിയിച്ചു. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (റൂറൽ) നേതൃത്വത്തിലുള്ള അഞ്ച് സംഘങ്ങൾ നിലവിൽ തിരച്ചിൽ നടത്തിവരികയാണ്. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.









