ഉത്തർപ്രദേശിൽ ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ റാലികള്‍, വാഹന സ്റ്റിക്കറുകള്‍, സൈന്‍ബോര്‍ഡുകള്‍ എന്നിവ സര്‍ക്കാര്‍ നിരോധിച്ചു
- Published by:meera_57
- news18-malayalam
Last Updated:
ജാതി മഹത്വവത്കരണം ദേശവിരുദ്ധവും ഭരണഘടനാ ധാര്‍മ്മികതയുടെ ലംഘനവുമാണെന്ന അലഹബാദ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്
ജാതി അടിസ്ഥാനമാക്കി രാഷ്ട്രീയ റാലികള്‍ നടത്തുന്നതിനും വാഹനങ്ങളില്‍ ഇത്തരത്തിലുള്ള സ്റ്റിക്കറുകള്‍ പതിക്കുന്നതിനും സൈന്‍ബോര്‍ഡുകള്‍ വെക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജാതി മഹത്വവത്കരണം ദേശവിരുദ്ധവും ഭരണഘടനാ ധാര്‍മ്മികതയുടെ ലംഘനവുമാണെന്ന അലഹബാദ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിശാലമായ ഉത്തരവ് പുറപ്പെടുവിച്ചത്.
പോലീസ് രേഖകളിലും ഔദ്യോഗിക ഫോര്‍മാറ്റുകളിലും വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും ജാതി അടിസ്ഥാനമാക്കിയുള്ള പരാമര്‍ശങ്ങള്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എഫ്‌ഐആര്‍, അറസ്റ്റ് മെമ്മോകള്‍ അല്ലെങ്കില്‍ മറ്റ് പോലീസ് രേഖകള്‍ എന്നിവയില്‍ ഇനി ജാതി പരാമര്‍ശിക്കില്ലെന്ന് ചീഫ് സെക്രട്ടറി ദീപക് കുമാര്‍ ഉത്തരവില്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. പകരം വ്യക്തികളുടെ തിരിച്ചറിയലിനായി മാതാപിതാക്കളുടെ പേരുകള്‍ മാത്രം ഉപയോഗിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പോലീസ് സ്‌റ്റേഷന്‍ നോട്ടീസ് ബോര്‍ഡുകള്‍, വാഹനങ്ങള്‍, സൈന്‍ബോര്‍ഡുകള്‍ എന്നിവയില്‍ നിന്ന് ജാതി ചിഹ്നങ്ങള്‍, മുദ്രാവാക്യങ്ങള്‍, പരാമര്‍ശങ്ങള്‍ എന്നിവ ഉടനടി നീക്കം ചെയ്യാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള റാലികള്‍ നടത്തുന്നതിനും വിലക്കുണ്ട്. ലംഘനങ്ങള്‍ തടയുന്നതിന് സോഷ്യല്‍ മീഡിയ നിരീക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
advertisement
പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ഫയല്‍ ചെയ്ത കേസുകളില്‍ ജാതി തിരിച്ചറിയല്‍ നിയമപരമായ ആവശ്യകതയായി തുടരുന്ന സാഹചര്യത്തില്‍ ഇളവുകള്‍ ബാധകമാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതിയുടെ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളിലും പോലീസ് മാനുവലുകളിലും ഭേദഗതി വരുത്തും.
എഫ്‌ഐആറുകളിലും അറസ്റ്റ് മെമ്മോകളിലും പിടിച്ചെടുക്കല്‍ മെമ്മോകളിലും പോലീസ് നോട്ടീസ് ബോര്‍ഡുകളിലും ജാതി രേഖപ്പെടുത്തുന്നത് ഐഡന്റിറ്റി പ്രൊഫൈലിംഗ് ആണെന്നും വസ്തുനിഷ്ഠമായ അന്വേഷണത്തിന് പകരം അത് മുന്‍വിധിയെ ശക്തിപ്പെടുത്തുകയും ഭരണഘടനാ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നും അലഹബാദ് ഹൈക്കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറഞ്ഞിരുന്നു.
advertisement
ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് സെപ്റ്റംബര്‍ 21-ന് ആഭ്യന്തര വകുപ്പ് എല്ലാ പോലീസ്, ഭരണാധികാരികള്‍ക്കുമായി 10 പോയിന്റ് അടങ്ങുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ഉത്തരവിന് അനുസൃതമായാണ് ഈ നീക്കമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന 10 കാര്യങ്ങള്‍
1. സിസിടിഎന്‍എസ് ജാതി ഫീല്‍ഡ് ഒഴിവാക്കും - ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് ആന്‍ഡ് സിസ്റ്റംസിലെ (സിസിടിഎന്‍എസ്) ജാതി എന്‍ട്രി നീക്കം ചെയ്യും. സാങ്കേതിക മാറ്റം നടപ്പാക്കാന്‍ സംസ്ഥാനം എന്‍സിആര്‍ബിയോട് അഭ്യര്‍ത്ഥിക്കും.
advertisement
2. ഐഡിയില്‍ അമ്മയുടെ പേര് രേഖപ്പെടുക- തിരിച്ചറിയലിനായി പോലീസ് രേഖകളില്‍ പിതാവിന്റെയോ ഭര്‍ത്താവിന്റെയോ പേരിനൊപ്പം അമ്മയുടെ പേര് രേഖപ്പെടുത്തും.
3. നടപ്പാക്കൽ സമയത്ത് ജാതി കോളം ഒഴിവാക്കി വിടുക - സിസ്റ്റം മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതുവരെ ഡേറ്റ എന്‍ട്രി ജീവനക്കാര്‍ ജാതി ഫീല്‍ഡ് നിര്‍ബന്ധമല്ലെന്ന് കണക്കാക്കുകയും അത് പൂരിപ്പിക്കാതെ വിടുകയും വേണം.
4. പോലീസ് നോട്ടീസ് ബോര്‍ഡുകളില്‍ നിന്ന് ജാതി മായ്ക്കുക - പോലീസ് സ്‌റ്റേഷനുകളിലെ ജാതിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കോളങ്ങളോ പ്രദര്‍ശനങ്ങളോ ഉടനടി നീക്കം ചെയ്യണം.
advertisement
5. അറസ്റ്റ്, പിടിച്ചെടുക്കല്‍ മെമ്മോകളില്‍ നിന്ന് ജാതി ഒഴിവാക്കുക- അറസ്റ്റ് റിപ്പോര്‍ട്ടുകള്‍, പിടിച്ചെടുക്കല്‍ മെമ്മോകള്‍, വ്യക്തിഗത തിരയല്‍ രേഖകള്‍ എന്നിവയില്‍ ജാതി വിശദാംശങ്ങള്‍ പാടില്ല.
6. വാഹനങ്ങളില്‍ ജാതി തിരിച്ചറിയല്‍ സ്റ്റിക്കറുകള്‍ പതിക്കുന്നതിന് ശിക്ഷിക്കപ്പെടും - സ്വകാര്യ അല്ലെങ്കില്‍ ഔദ്യോഗിക വാഹനങ്ങളില്‍ ജാതി സൂചിപ്പിക്കുന്ന സ്റ്റിക്കറുകള്‍, മുദ്രാവാക്യങ്ങള്‍ അല്ലെങ്കില്‍ പേരുകള്‍ പതിക്കുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാ നടപടിക്ക് വിധേയമാകും.
7. ജാതിയെ മഹത്വവല്‍ക്കരിക്കുന്ന സൈന്‍ബോര്‍ഡുകള്‍ നീക്കം ചെയ്യുക - പട്ടണങ്ങള്‍, കോളനികള്‍ അല്ലെങ്കില്‍ ജില്ലകളെ ജാതിയുടെ അടിസ്ഥാനത്തിലുള്ള പ്രദേശങ്ങളായി പ്രഖ്യാപിക്കുന്ന അടയാളങ്ങള്‍ നീക്കം ചെയ്യണം.
advertisement
8. ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ റാലികള്‍ നിരോധിക്കുക - പൊതുക്രമം തകര്‍ക്കുന്നതിനും ദേശീയ ഐക്യത്തിന് ഹാനികരമാകുന്നതുമായ ജാതി അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങള്‍ നിരോധിക്കും.
9. സോഷ്യല്‍ മീഡിയ നിരീക്ഷണം കര്‍ശനമാക്കുക- 2021 ലെ ഐടി നിയമങ്ങള്‍ പ്രകാരം ഒരു റിപ്പോര്‍ട്ടിംഗ് സംവിധാനത്തിന്റെ പിന്തുണയോടെ ജാതിയെ മഹത്വവല്‍ക്കരിക്കുന്നതോ ജാതിയെ വെറുക്കുന്നതോ ആയ ഉള്ളടക്കം അധികാരികള്‍ നിരീക്ഷിക്കുകയും അതിനെതിരെ നടപടിയെടുക്കുകയും ചെയ്യും.
10. നിയമപരമായ ഇളവുകള്‍ മാത്രം - ഒരു നിയമം ആവശ്യപ്പെടുന്നിടത്ത് മാത്രമേ ജാതി രേഖപ്പെടുത്താന്‍ കഴിയൂ. ഉദാഹരണത്തിന്, എസ്‌സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിന് കീഴിലുള്ള കേസുകളില്‍ ജാതി രേഖപ്പെടുത്താം.
advertisement
ഉത്തരവിന് പിന്നാലെ വ്യത്യസ്ത അഭിപ്രായങ്ങൾ ആളുകൾ പങ്കുവെച്ചു. ആഴത്തില്‍ വേരൂന്നിയ സാമൂഹിക മുന്‍വിധി പരിഹരിക്കാന്‍ ഭരണപരമായ നടപടികള്‍ മതിയാകുമോ എന്ന് സമാജ് വാദി പാര്‍ട്ടി എപി അഖിലേഷ് യാദവ് സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് എക്‌സില്‍ കുറിച്ചു. "5,000 വര്‍ഷമായി മനസ്സില്‍ വേരൂന്നിയ ജാതി വിവേചനം ഇല്ലാതാക്കാന്‍ എന്തുചെയ്യും? വസ്ത്രം, ചിഹ്നങ്ങള്‍, പേരിനുമുമ്പ് ജാതി ചോദിക്കുന്ന മാനസികാവസ്ഥ എന്നിവയിലുടനീളമുള്ള വിവേചനം എങ്ങനെ പരിഹരിക്കും? വ്യാജവും ജാതി പ്രേരിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്ന ഗൂഢാലോചനകള്‍ ഏത് നടപടികളിലൂടെ അവസാനിപ്പിക്കാനാകും?", അഖിലേഷ് യാദവ് ചോദിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 23, 2025 12:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തർപ്രദേശിൽ ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ റാലികള്‍, വാഹന സ്റ്റിക്കറുകള്‍, സൈന്‍ബോര്‍ഡുകള്‍ എന്നിവ സര്‍ക്കാര്‍ നിരോധിച്ചു