എന്താണ് ഗവര്‍ണര്‍ ആചരിക്കാന്‍ നിര്‍ദേശിച്ച 'വിഭജന ഭീതി അനുസ്മരണ ദിനം'? സ്വാതന്ത്ര്യദിനവുമായി ബന്ധമെന്ത്?

Last Updated:

ഓഗസ്റ്റ് 14നാണ് രാജ്യം വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുന്നത്

News18
News18
ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാജ്യം 79ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് മുന്നോടിയായി ഓഗസ്റ്റ് 14ന് സംസ്ഥാനത്തെ കാംപസുകളില്‍ 'വിഭജന ഭീതി അനുസ്മരണ ദിനം' ആചരിക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നിര്‍ദേശിച്ചത് വിവാദമായിരിക്കുകയാണ്. സ്വാതന്ത്ര്യദിനത്തിന് തൊട്ടു മുമ്പുള്ള ദിവസമായ ഓഗസ്റ്റ് 14നാണ് വിഭജന ഭീതി അനുസ്മരണ ദിനം അഥവാ 'വിഭജന്‍ വിഭിഷിക സ്മൃതി' ദിവസം ആചരിക്കുന്നത്.
എന്താണ് വിഭജന ഭീതി അനുസ്മരണ ദിനം?
ഓഗസ്റ്റ് 14നാണ് രാജ്യം വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുന്നത്. 2021ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ദിനം പ്രഖ്യാപിച്ചത്. രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടവരെയും അവരുടെ ജന്മദേശങ്ങളില്‍ നിന്ന് വേരോടെ പിഴുതെറിയപ്പെട്ടവരെയും അനുസ്മരിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.
''മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റങ്ങളിലൊന്നാണ് വിഭജനത്തിലൂടെ ഉണ്ടായത്. ഏകദേശം രണ്ട് കോടി ജനങ്ങളെയാണ് ഇത് ബാധിച്ചത്. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് അവരുടെ ജന്മ ദേശം അല്ലെങ്കില്‍ പട്ടണങ്ങളും നഗരങ്ങളും ഉപേക്ഷിക്കേണ്ടി വന്നു. അഭയാര്‍ത്ഥികളായി പുതിയൊരു സ്ഥലത്ത് ജീവിതം ആരംഭിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി,'' 2021ൽ വിഭജന ഭീതി ദിനം ആദ്യമായി പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
advertisement
വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും ബുദ്ധിശൂന്യമായ വെറുപ്പും ആക്രമവും കാരണം ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും പ്രധാനമന്ത്രി മോദി അന്ന് പറഞ്ഞിരുന്നു. ആ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓര്‍മയ്ക്കായി ഓഗസ്റ്റ് 14ന് വിഭജന ഭീതി അനുസ്മരണ ദിനമായി ആചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
എന്താണ് ഗവര്‍ണര്‍ ആചരിക്കാന്‍ നിര്‍ദേശിച്ച 'വിഭജന ഭീതി അനുസ്മരണ ദിനം'? സ്വാതന്ത്ര്യദിനവുമായി ബന്ധമെന്ത്?
Next Article
advertisement
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement