ഏഴുമാസത്തിനിടെ ഭാര്യ കാമുകനൊപ്പം 5 തവണ ഒളിച്ചോടി; 38കാരൻ നാലുകുട്ടികളുമായി നദിയിൽ ജീവനൊടുക്കി

Last Updated:

നാല് മക്കളെയും തനിച്ചാക്കിയായിരുന്നു ഈ ഒളിച്ചോട്ടം. ഭാര്യയെ പിന്തിരിപ്പിക്കാൻ സൽമാൻ ശ്രമിച്ചെങ്കിലും ഖുഷി മാറാൻ തയ്യാറായില്ല

നദിയിലേക്ക് ചാടുന്നതിന് മുമ്പ് സൽമാൻ മൂന്ന് വീഡിയോകളാണ് റെക്കോർഡ് ചെയ്തത്
നദിയിലേക്ക് ചാടുന്നതിന് മുമ്പ് സൽമാൻ മൂന്ന് വീഡിയോകളാണ് റെക്കോർഡ് ചെയ്തത്
ഭാര്യ തുടർച്ചയായി കാമുകനൊപ്പം ഒളിച്ചോടുന്നതുകാരണം കടുത്ത മാനസിക സമ്മർദത്തിലായിരുന്ന 38കാരനായ സൽമാൻ തന്റെ നാല് മക്കളുമായി യമുനാ നദിയിൽ ചാടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സൽമാൻ്റെ ഭാര്യയായ ഖുഷ്നുമ എന്ന ഖുഷി, കഴിഞ്ഞ ഏഴ് മാസത്തിനിടെ അഞ്ച് തവണയാണ് കാമുകനോടൊപ്പം ഒളിച്ചോടിയത്. ഓരോ തവണയും ഒരാഴ്ചയോ പത്തോ ദിവസമോ കഴിഞ്ഞ് തിരികെ വരും. നാല് മക്കളെയും തനിച്ചാക്കിയായിരുന്നു ഈ ഒളിച്ചോട്ടം. ഭാര്യയെ പിന്തിരിപ്പിക്കാൻ സൽമാൻ ശ്രമിച്ചെങ്കിലും ഖുഷി മാറാൻ തയ്യാറായില്ല. ഒടുവിൽ, അഞ്ചാം തവണത്തെ ഒളിച്ചോട്ടത്തിന് ശേഷം സൽമാൻ്റെ ക്ഷമ നശിക്കുകയും കടുംകൈ ചെയ്യുകയുമായിരുന്നു.
കുടുംബം അനാഥമായി
ഈ സംഭവത്തോടെ സൽമാൻ്റെ കുടുംബം പൂർണമായും തകർന്നു. ഇപ്പോൾ സൽമാന്റെ പിതാവും ഇളയ മകനും മാത്രമാണ് വീട്ടിൽ അവശേഷിക്കുന്നത്. ഭാര്യയുടെ തുടർച്ചയായ ഒളിച്ചോട്ടത്തെക്കുറിച്ച് സൽമാൻ കുടുംബത്തോട് പറയാതിരുന്നത് ബന്ധുക്കൾക്ക് വലിയ ദുഃഖമുണ്ടാക്കി. "അവൻ നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങൾക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നു," സൽമാൻ്റെ അമ്മാവൻ ജമീൽ പറഞ്ഞു.
ആദ്യം രണ്ട് കുട്ടികളെ നദിയിലേക്ക് എറിഞ്ഞു
ഷാംലി ജില്ലയിലെ കൈരാന ടൗണിൽ യമുനാ നദിക്ക് കുറുകെയുള്ള പാലത്തിൽ ഒക്ടോബർ 3 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സൽമാൻ തന്റെ മക്കളായ മെഹക് (12), ഷിഫ (5), മകൻ അയാൻ (3), എട്ട് മാസം പ്രായമുള്ള ഇനായ്ഷ എന്നിവരുമായി പാലത്തിലെത്തി. ആദ്യം രണ്ട് കുട്ടികളെ നദിയിലേക്ക് എറിഞ്ഞ ശേഷം, മറ്റു രണ്ടുപേരെയും ചേർത്തുപിടിച്ച് അയാൾ സ്വയം ചാടുകയായിരുന്നു.
advertisement
ഈ കടുംകൈ ചെയ്യുന്നതിന് മുമ്പ് സൽമാൻ മൂന്ന് വീഡിയോകൾ റെക്കോർഡ് ചെയ്യുകയും അവ സഹോദരി ഗുലിസ്തയ്ക്ക് വാട്ട്‌സ്ആപ്പിൽ അയയ്ക്കുകയും ചെയ്തു. ഈ മരണങ്ങൾക്ക് കാരണം തന്റെ ഭാര്യയാണെന്നും അയാൾ വീഡിയോയിൽ കുറ്റപ്പെടുത്തി. ഒക്ടോബർ 4 ന് രാവിലെ വീഡിയോ കണ്ട സഹോദരി ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.
തിരച്ചിൽ
ഒക്ടോബർ 4 ന് പോലീസ് യമുനാ പാലത്തിൽ എത്തി. ഒരാൾ കുട്ടികളോടൊപ്പം നദിയിലേക്ക് ചാടുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു. മുങ്ങൽ വിദഗ്ദ്ധരും പിഎസി സംഘവും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. 12 വയസ്സുള്ള മൂത്ത മകൾ മെഹകിന്റെ മൃതദേഹം പാലത്തിൽ നിന്ന് 12 കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തി. മറ്റ് നാല് മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ 15 കിലോമീറ്റർ ചുറ്റളവിൽ ഇപ്പോഴും തുടരുകയാണ്. പാലത്തിന് അടിയിലെ നദിക്ക് നിലവിൽ 30–35 അടി വരെ ആഴമുണ്ട്. ശക്തമായ അടിയൊഴുക്ക് കാരണം മൃതദേഹങ്ങൾ കണ്ടെത്തുന്നത് ദുഷ്‌കരമാണ്.
advertisement
പാലത്തിന്റെ തകർന്ന വശം
പാലം തകർന്ന നിലയിലായിരുന്നു. അതിനാൽ വാഹന ഗതാഗതവും നിരോധിച്ചിരുന്നു. ആളുകൾ പ്രവേശിക്കുന്നത് തടയാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും സൽമാൻ അത് മറികടന്നാണ് നദിയിലേക്ക് ചാടിയത്. അയാൾ ചാടിയ സ്ഥലത്ത് പാലത്തിൻ്റെ വശത്തെ ഭിത്തി തകർന്ന നിലയിലാണ്.
100 മീറ്റർ അകലെ പോലീസ് ഔട്ട്‌പോസ്റ്റ്
സംഭവം നടന്ന സ്ഥലത്ത് നിന്ന് വെറും 100 മീറ്റർ അകലെയാണ് പോലീസ് ഔട്ട്‌പോസ്റ്റ്. ഒക്ടോബർ 3-ന് ദുർഗ്ഗാ വിഗ്രഹ നിമജ്ജനത്തിനായി ദിവസം മുഴുവൻ പാലത്തിന് താഴെ തങ്ങൾ ഡ്യൂട്ടിയിലുണ്ടായിരുന്നതായി ഒരു സബ് ഇൻസ്പെക്ടർ ദൈനിക് ഭാസ്കറിനോട് പറഞ്ഞു. "അത്തരമൊരു സംഭവം ഞങ്ങൾ കണ്ടില്ല, ആരും ഞങ്ങളെ അറിയിച്ചതുമില്ല," അദ്ദേഹം പറഞ്ഞു. ഒക്ടോബർ 4 ന് രാവിലെ സൽമാൻ്റെ കുടുംബം അറിയിച്ചതിന് ശേഷമാണ് പോലീസ് ജാഗ്രത പാലിച്ചത്. സാധാരണയായി 48 മുതൽ 72 മണിക്കൂറിനുള്ളിൽ മൃതദേഹങ്ങൾ വീർത്ത് ഉപരിതലത്തിലേക്ക് വരുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.
advertisement
വിവാഹം 14 വർഷം മുൻ‌പ്
14 വർഷം മുമ്പാണ് സൽമാൻ ഖുഷ്നുമയെ വിവാഹം കഴിച്ചത്. ജിൻജാന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അസീസ്പൂർ സ്വദേശിയാണ് ഖുഷ്നുമ. മുസഫർനഗറിലെ ജൗള ഗ്രാമത്തിലുള്ള ഒരാളുമായി ഖുഷ്നുമയ്ക്ക് ബന്ധം ഉണ്ടായിരുന്നതായി അവരുടെ ബന്ധുവായ അഹ്സാൻ അൻസാരി പറഞ്ഞു. ഇയാളുടെ സഹോദരി കൈരാനയിൽ സൽമാൻ വാടകയ്ക്ക് താമസിക്കുന്ന വീടിനടുത്താണ് താമസിക്കുന്നത്. അവിടെ വെച്ചാണ് അവരുടെ പ്രണയം ആരംഭിച്ചത്.
ഏകദേശം ഏഴ് മാസം മുമ്പാണ് ദമ്പതികൾ ആദ്യമായി ഒളിച്ചോടിയത്. പിന്നീട് തിരികെയെത്തിയ ഖുഷ്നുമ മാപ്പ് പറയുകയും ആവർത്തിക്കില്ലെന്ന് വാക്ക് നൽകുകയും ചെയ്തു. എന്നിട്ടും അവൾ കാമുകനോടൊപ്പം ഒളിച്ചോടുന്നത് തുടർന്നു. ബന്ധം അവസാനിപ്പിക്കാൻ ഇരു കുടുംബങ്ങളും ആവശ്യപ്പെട്ടിട്ടും അവൾ വഴങ്ങിയില്ല, സൽമാനോടൊപ്പം ജീവിക്കാൻ താൽപ്പര്യമില്ലെന്നും അറിയിച്ചു.
advertisement
കുടുംബം നിലനിർത്താൻ ആഗ്രഹിച്ചു
തുടർച്ചയായ അപമാനങ്ങൾക്കിടയിലും സൽമാൻ ഭാര്യയെ ന്യായീകരിക്കുകയും മറ്റുള്ളവരോട് ഇടപെടരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി അഹ്സാൻ അൻസാരി പറഞ്ഞു. "കുട്ടികളെയും അവൻ്റെ അന്തസ്സിനെയും സംരക്ഷിക്കാൻ സൽമാൻ വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കാൻ ഞങ്ങൾ നിർദ്ദേശിച്ചു," അൻസാരി പറഞ്ഞു. "എന്നാൽ സൽമാൻ അതിന് വിസമ്മതിച്ചു, മരിച്ചാലും അവളെ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് പറഞ്ഞു."
"അവളുടെ ബന്ധം അറിയാമായിരുന്നിട്ടും സൽമാൻ പോലീസിൽ പരാതി നൽകുകയോ ബന്ധുക്കളോട് പറയുകയോ ചെയ്തില്ല. രണ്ടാമത് വിവാഹം കഴിക്കുന്ന ഭാര്യ തൻ്റെ നാല് മക്കളെ അംഗീകരിക്കില്ലെന്ന് അവൻ കരുതിയിരിക്കാം," അമ്മാവൻ ജമീൽ കൂട്ടിച്ചേർത്തു.
advertisement
ഹൃദയഭേദകമായ വീഡിയോകൾ
നദിയിലേക്ക് ചാടുന്നതിന് മുമ്പ് സൽമാൻ മൂന്ന് വീഡിയോകളാണ് റെക്കോർഡ് ചെയ്തത്. ആദ്യ വീഡിയോയിൽ, തന്റെ മരണത്തിന് ഉത്തരവാദികളായ ആളുകളുടെ പേര് പറഞ്ഞുകൊണ്ട് അയാൾ ഇങ്ങനെ പറഞ്ഞു: "മെഹക് മോളേ, നമ്മൾ എല്ലാവരും മരിക്കും. ആരാണ് നമ്മുടെ മരണത്തിന് ഉത്തരവാദി? അത് നിങ്ങളുടെ അമ്മയാണ്."
രണ്ടാമത്തെ വീഡിയോയിൽ: "ഈ സ്ത്രീ എൻ്റെ ജീവിതം ഏഴ് മാസമായി നശിപ്പിച്ചു. സർക്കാരിൽ നിന്നോ മറ്റാരിൽ നിന്നുമോ ഒരു പ്രതീക്ഷയുമില്ല. ഭാവിയിൽ മറ്റാരും ഇത് ചെയ്യാതിരിക്കാൻ, ഞാൻ അഞ്ച് ജീവൻ അപകടത്തിലാക്കി."
advertisement
മൂന്നാമത്തെ വീഡിയോയിൽ: "ഞാൻ എന്തെങ്കിലും തെറ്റ് ചെയ്യുകയാണെങ്കിൽ, ദയവായി എന്നോട് ക്ഷമിക്കണം. എൻ്റെ പിതാവിനോട് എനിക്ക് ഒരുപാട് സ്നേഹമുണ്ട്," എന്ന് പറഞ്ഞ് അയാൾ പിതാവിനോട് ക്ഷമ ചോദിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഏഴുമാസത്തിനിടെ ഭാര്യ കാമുകനൊപ്പം 5 തവണ ഒളിച്ചോടി; 38കാരൻ നാലുകുട്ടികളുമായി നദിയിൽ ജീവനൊടുക്കി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement