Sathyaraj | വർഷങ്ങളായി ഭാര്യയ്ക്ക് ട്യൂബിലൂടെ ഭക്ഷണം; 'കട്ടപ്പ' സത്യരാജിന്റെ സങ്കീർണമായ വ്യക്തിജീവിതം
- Published by:meera_57
- news18-malayalam
Last Updated:
രണ്ട് വർഷങ്ങൾക്ക് മുൻപ് സത്യരാജിന്റെ പത്നി മഹേശ്വരിയെ കുറിച്ച് മകൾ ദിവ്യ നൽകിയ വിവരങ്ങൾ സന്തോഷകരമല്ലായിരുന്നു
എട്ടു വർഷങ്ങൾക്ക് മുൻപ് നടൻ സത്യരാജിന്റെ (Sathyaraj) ഭാര്യ മഹേശ്വരി അവരുടെ അമ്പതുകളിൽ മുന്നോട്ടുവച്ച ചുവട് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഭർത്താവും മക്കളും അവരുടേതായ നിലകളിൽ എത്തിയതും, വീട്ടമ്മയായ മഹേശ്വരിക്ക് സമയം കൂടുതൽ ബാക്കിയുണ്ടായി. മകൻ സിബിരാജും സിനിമാലോകത്തെത്തി. മകൾ ദിവ്യ സത്യരാജ് അറിയപ്പെടുന്ന ഡയറ്റീഷ്യൻ ആയി മാറി. എങ്കിൽ പിന്നെ ഇനി ഒരു ചലച്ചിത്ര നിർമാതാവാകാം എന്നവർ തീരുമാനിച്ചു. വിവാഹത്തിന് മുൻപ് ഉദുമൽപേട്ടിലെ വിശാലാക്ഷി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയിരുന്നു അവർ
advertisement
സത്യരാജും മഹേശ്വരിയും വിവാഹം ചെയ്യാം എന്ന് തീരുമാനിക്കുമ്പോൾ, സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്യുന്ന നടനായിരുന്നു സത്യരാജ്. ഒരു നടൻ എന്നത് സ്വീകാര്യമല്ലാതിരുന്ന നാളുകളിൽ നടന്ന വിവാഹത്തോട് ബന്ധുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പരസ്യമായ അതൃപ്തി ഉണ്ടായിരുന്നു. എന്നാൽ മഹേശ്വരിയുടെ അമ്മയ്ക്ക് ആ ബന്ധത്തിൽ വിശ്വാസമുണ്ടായിരുന്നു. വിവാഹശേഷം ദമ്പതികൾ ചെന്നൈയിലെ ഒരു ചെറിയ വീട്ടിലേക്ക് താമസം മാറ്റി. ഒരു പിതാവെന്ന നിലയിൽ എപ്പോഴും തന്റെയൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ഭർത്താവ് സത്യരാജ് എന്ന് മഹേശ്വരി പറഞ്ഞിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
മക്കൾ നീന്തൽ പരിശീലിക്കാൻ പോകുന്ന സമയമായതും മഹേശ്വരി ഡ്രൈവിംഗ് പഠിച്ചു. അവർക്കും നീന്തൽ പഠിക്കാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞതും, നിനക്കിഷ്‌ടമുള്ളത് ചെയ്യാൻ എന്റെ അനുമതി ആവശ്യമില്ല എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. ഭാര്യ നീന്തൽ പഠിക്കാൻ പോകുമ്പോൾ കൂട്ടായി ഭർത്താവ് സത്യരാജും ഒപ്പം കൂടിയിട്ടുണ്ട്. പിൽക്കാലത്തു സത്യരാജ് നായകനായപ്പോൾ അദ്ദേഹത്തിന്റെ നായികമാരുടെ പേരുമായി ചേർത്തു വന്ന ഗോസിപ്പുകൾ ഒന്നും മഹേശ്വരി എന്ന ഭാര്യക്ക് ഏറ്റില്ല. അതുമാത്രമല്ല, അംബിക, ഖുശ്‌ബു, ഭാനുപ്രിയ തുടങ്ങിയ നടിമാരുമായി അവർ നല്ല സൗഹൃദം സൂക്ഷിച്ചു
advertisement
മക്കൾ രണ്ടുപേരും വളർന്നു വരുന്നത് വരെ അവർ മാത്രമായിരുന്നു അമ്മയ്ക്ക് മുഖ്യം. ഒരു കരിയർ വേണം എന്നൊന്നും സത്യരാജിന്റെ ഭാര്യ മഹേശ്വരിക്ക് ചിന്ത ഇല്ലായിരുന്നു. ഒടുവിൽ സ്വന്തമായി ഒരു കരിയർ വേണമെന്ന് തോന്നിയപ്പോൾ, തങ്ങൾക്ക് എല്ലാം തന്ന ചലച്ചിത്ര ലോകത്തിന് എന്തെങ്കിലുമെല്ലാം മടക്കി നൽകണം എന്നായിരുന്നു അവരുടെ ആഗ്രഹം. ഭാര്യയുടെ ഒപ്പം എന്തിനും കട്ടയ്ക്ക് നിൽക്കുന്ന 'കട്ടപ്പ' തന്നെയായി സത്യരാജ്. തന്റെ അമ്മായിയമ്മയുടെ പേരിൽ നാദാമ്പാൾ ഫിലിം ഫാക്ടറി എന്ന ബാനറിൽ അവർ ഒരു സ്ഥാപനം ആരംഭിച്ചു
advertisement
ഇത്രയുമൊക്കെ മുന്നേറ്റം ജീവിതത്തിൽ നടത്തിയെങ്കിലും, രണ്ട് വർഷങ്ങൾക്ക് മുൻപ് സത്യരാജിന്റെ പത്നി മഹേശ്വരിയെ കുറിച്ച് മകൾ ദിവ്യ നൽകിയ വിവരങ്ങൾ സന്തോഷകരമല്ലായിരുന്നു. ഒരു നിമിഷം സംഭവിച്ച സൈലന്റ് ബ്രെയിൻ ഹെമറേജിനെ തുടർന്ന് മഹേശ്വരി നാല് വർഷങ്ങളായി കോമയിലാണ് എന്ന് മകൾ. ലക്ഷണങ്ങൾ യാതൊന്നും പ്രകടിപ്പിക്കാതിരുന്ന മഹേശ്വരി, ഒരു ദിവസം പെട്ടെന്ന് ബോധരഹിതയായി വീണു. മഹേശ്വരിക്ക് വീട്ടിൽ നല്ല നിലയിൽ പരിചരണം നൽകിവരികയാണ് സത്യരാജും മക്കളും
advertisement
ഭക്ഷണം പി.ഇ.ജി. ട്യൂബിലൂടെ നൽകിവരുന്നു. കുടുംബം ആകെ തകർന്ന അവസ്ഥയിലായി എങ്കിലും ഒരു മെഡിക്കൽ അത്ഭുതം സംഭവിക്കും എന്ന പ്രതീക്ഷയിലാണവർ. അമ്മ തിരികെ വരും എന്ന് ദിവ്യ പ്രത്യാശ പ്രകടിപ്പിച്ചു. എന്തിനും ഏതിനും അമ്മയുണ്ടായിരുന്ന വീട്ടിൽ ഇപ്പോൾ അച്ഛൻ തന്റെ രണ്ട് മക്കൾക്ക് വേണ്ടിയും 'സിംഗിൾ പാരന്റ്' ആയി നിലകൊള്ളുന്നു എന്ന് ദിവ്യ പറയുന്നു










