മുറിയിലെ ചുവരിലെ ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി 11 വയസ്സുകാരൻ മരിച്ചു

Last Updated:

നിലവിളി കേട്ട് ഓടിയെത്തിയ അച്ഛനാണ് ആണിയിൽ ഷർട്ട് കുരുങ്ങിയ നിലയില്‍ കുട്ടിയെ ആദ്യം കണ്ടത്

News18
News18
മലപ്പുറം: കിടപ്പുമുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി 11 വയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പില്‍ മണികണ്ഠന്റെയും ദിവ്യയുടെയും മകൻ ധ്വനിത് (11) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. നിറമരുതൂര്‍ ഗവ.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ധ്വനിത്.
മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അച്ഛന്‍ മണികണ്ഠനാണ് ആണിയില്‍ ഷർട്ട് കുരുങ്ങിയ നിലയില്‍ ധ്വനിതിനെ ആദ്യം കണ്ടത്. കഴുത്തിൽ ഷർട്ട് വലിഞ്ഞ് ശ്വാസം കിട്ടാത്ത നിലയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. ഉടൻ തന്നെ കുട്ടിയെ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഇവിടെ ചികിത്സയിൽ കഴിയവെ ശനിയാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരൂര്‍ പൊറ്റിലത്തറ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുറിയിലെ ചുവരിലെ ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി 11 വയസ്സുകാരൻ മരിച്ചു
Next Article
advertisement
അയല്‍ക്കാരന്റെ പേര് പട്ടിക്കിട്ടു; എതിര്‍ത്തപ്പോള്‍ മര്‍ദിച്ചുവെന്ന് കേസ്
അയല്‍ക്കാരന്റെ പേര് പട്ടിക്കിട്ടു; എതിര്‍ത്തപ്പോള്‍ മര്‍ദിച്ചുവെന്ന് കേസ്
  • ഇന്‍ഡോറില്‍ അയല്‍ക്കാരന്റെ പേര് നായക്ക് ഇട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം, പോലീസ് കേസെടുത്തു.

  • പട്ടിക്ക് 'ശര്‍മ' എന്ന് പേരിട്ടതില്‍ അയല്‍ക്കാരന്‍ അസ്വസ്ഥരായതോടെ തര്‍ക്കം അക്രമാസക്തമായി.

  • വിരേന്ദ്ര ശര്‍മയും ഭാര്യ കിരണും സമര്‍പ്പിച്ച പരാതിയില്‍ ഭൂപേന്ദ്ര സിംഗിനും കൂട്ടാളികള്‍ക്കുമെതിരെ കേസ്.

View All
advertisement