അയല്‍ക്കാരന്റെ പേര് പട്ടിക്കിട്ടു; എതിര്‍ത്തപ്പോള്‍ മര്‍ദിച്ചുവെന്ന് കേസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
അയല്‍ക്കാരന്റെ പേര് പട്ടിക്കിടുകയും സുഹൃത്തുക്കളുടെ മുന്നില്‍വെച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് ആരോപണം
അയല്‍ക്കാരന്റെ പേര് നായക്ക് ഇട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. അയല്‍ക്കാരനെ പരിഹസിക്കുന്നതിന് പട്ടിക്ക് 'ശര്‍മ' എന്ന പേരിട്ടുവെന്നാണ് ആരോപണം. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി തര്‍ക്കമുണ്ടാകുകയും അത് അക്രമാസക്തമാകുകയും ചെയ്തു. വിഷയം സംഘര്‍ഷത്തിലെത്തിയതോടെ പോലീസ് കേസെടുത്തു.
വിരേന്ദ്ര ശര്‍മയും ഭാര്യ കിരണും സമര്‍പ്പിച്ച പരാതിയില്‍ ഭൂപേന്ദ്ര സിംഗ് എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സിംഗ് നായയെ 'ശര്‍മ്മ ജി' എന്നു വിളിക്കുകയും സുഹൃത്തുക്കളുടെ മുന്നില്‍വെച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവന്നാണ് ആരോപണം. സിംഗ് തന്റെ നായക്ക് 'ശര്‍മ' എന്ന് പേരിട്ടതില്‍ വിരേന്ദ്ര ശര്‍മയും കുടുംബവും അസ്വസ്ഥരാണെന്ന് ആരോപിച്ചതായും ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂപേന്ദ്രയും അയാളുടെ രണ്ട് കൂട്ടാളികളും ചേര്‍ന്ന് തങ്ങളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായും വീരേന്ദ്ര ആരോപിച്ചു.
പരിക്കേറ്റ ദമ്പതികള്‍ രാജേന്ദ്ര നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂപേന്ദ്ര സിംഗിനും അയാളുടെ രണ്ട് കൂട്ടാളികള്‍ക്കുമെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 14, 2025 1:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അയല്‍ക്കാരന്റെ പേര് പട്ടിക്കിട്ടു; എതിര്‍ത്തപ്പോള്‍ മര്‍ദിച്ചുവെന്ന് കേസ്