കോട്ടയത്ത് ലോഡുമായി എത്തിയ ലോറിയിലേക്ക് ജീപ്പിടിച്ച് 2 പേർ മരിച്ചു

Last Updated:
News18
News18
കോട്ടയം: എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ജീപ്പിൽ സഞ്ചരിച്ചിരുന്ന രണ്ട് യാത്രക്കാരാണ് മരണപ്പെട്ടത്. ജീപ്പിന്റെ പിൻവശത്ത് ഉണ്ടായിരുന്ന മൂന്നുപേർക്കാണ് പരുക്കേറ്റത്.
ബംഗളൂരുവിൽ നിന്ന് ലോഡുമായി വന്ന ലോറിയിൽ ജീപ്പ് ഇടിച്ചുകയറിയതോടെ അപകടം സംഭവിച്ചു. ഇന്റീരിയർ വർക്ക് നടത്തുന്ന തൊഴിലാളികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്. മുൻവശം പൂർണ്ണമായും തകർന്ന ജീപ്പ് അഗ്നിരക്ഷാസേന എത്തി നീക്കം ചെയ്‌തു. അപകടത്തെത്തുടർന്ന ഗതാഗത തടസ്സം ചിങ്ങവനം പൊലീസ് എത്തി ഒഴിപ്പിച്ചു.
(summary: Two people died after a jeep collided with a lorry near Nattakam Polytechnic College on MC Road in Kottayam. Three people were injured in the accident. Two passengers travelling in the jeep died. Three people who were in the back of the jeep were injured.)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് ലോഡുമായി എത്തിയ ലോറിയിലേക്ക് ജീപ്പിടിച്ച് 2 പേർ മരിച്ചു
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement