പ്രതിവർഷം 576 കോടി രൂപ നഷ്ടത്തിൽ; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജല അതോറ്റിയിൽ ശമ്പളവും പെൻഷനും നൽകാൻ 23 കോടി
- Published by:Naseeba TC
- news18-malayalam
Last Updated:
ശമ്പളം, പെൻഷൻ എന്നിവയ്ക്കായി പ്രതിമാസം 70 കോടി രൂപയാണ് ജല അതോറ്റിക്ക് വേണ്ടത്.
തിരുവനന്തപുരം: ജല അതോറിറ്റിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാനായി പദ്ധതി ഇതര ഫണ്ടിൽ നിന്ന് 23 കോടി രൂപ അനുവദിക്കാൻ ധനവകുപ്പ് നിർദേശം. ശമ്പളവും പെൻഷനും നൽകാനാണ് തുക അനുവദിക്കാൻ ധനമന്ത്രി കെഎൻ ബാലഗോപാൽ നിർദേശം നൽകിയത്. അഞ്ച്, ആറ് ഗഡുക്കൾ ഒരുമിച്ച് അനുവദിക്കണമെന്നും ഈ ഇനത്തിൽ 70 കോടി അനുവദിക്കണമെന്നുമായിരുന്നു ജല അതോറിറ്റി ആവശ്യപ്പെട്ടത്.
ഇത്രയും തുക അനുവദിക്കാനാകില്ലെന്നും അഞ്ചാം ഗഡു അനുവദിക്കാമെന്നുമാണ് ധനവകുപ്പിന്റെ നിലപാട്. ശമ്പളം, പെൻഷൻ എന്നിവയ്ക്കായി പ്രതിമാസം 70 കോടി രൂപയാണ് ജല അതോറ്റിക്ക് വേണ്ടത്. നിലവിൽ ബാക്ക് അക്കൗണ്ടിൽ ഉള്ളത് 36 കോടി രൂപ മാത്രമാണ്. പണമില്ലാത്തതിനാൽ ഈ മാസത്തെ ശമ്പള-പെൻഷൻ വിതരണം മുടങ്ങുന്ന സ്ഥിതിയായിരുന്നു.
ധനവകുപ്പ് തുക അനുവദിക്കാൻ തീരുമാനിച്ചതിനാൽ ഒന്നാം തീയ്യതി തന്നെ ശമ്പളം നൽകാനാകുമെന്ന് ജല അതോറ്റി അറിയിച്ചു.
advertisement
കഴിഞ്ഞ മാസവും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പദ്ധതി ഇതര ഫണ്ട് നാലാം തവണ ഇനത്തിൽ 35 കോടി രൂപ അനുവദിച്ചിരുന്നു.
അതേസമയം, സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജല അതോറിറ്റിക്ക് പ്രതിഫർഷം കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് കണക്കുകൾ. ജലം പാഴായതും ജല മോഷണവും വഴി സംസ്ഥാനത്തിന് 576 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കേരള വാട്ടർ അതോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
advertisement
വെള്ളത്തിന്റെ ബില്ലില്‍ മാത്രം പ്രതിവര്‍ഷം 576 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന വാട്ടര്‍ അതോറിറ്റിക്ക് ഉണ്ടാകുന്നത്. ചോര്‍ച്ചയും മറ്റും കാരണം 40 ശതമാനത്തോളം വെള്ളത്തിന്റെ കണക്ക് ബില്ലില്‍ വരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2022 11:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിവർഷം 576 കോടി രൂപ നഷ്ടത്തിൽ; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജല അതോറ്റിയിൽ ശമ്പളവും പെൻഷനും നൽകാൻ 23 കോടി