ലഹരിയിൽ പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി റീൽസ് ചിത്രീകരിച്ച 3 പേർ അറസ്റ്റിൽ
- Published by:SIBILI S
- news18-malayalam
Last Updated:
ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ ലഹരിയിലായി റീൽസ് ചിത്രീകരിച്ച സച്ചിൻ സഞ്ജയ് അൻസിൽ അറസ്റ്റിൽ; ജാമ്യമില്ലാ കേസ്.
ആലപ്പുഴ: പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ. പൂന്തോപ്പ് സ്വദേശികളായ സച്ചിൻ, സഞ്ജയ്, അൻസിൽ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ 20-ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിന് ശേഷമാണ് യുവാക്കൾ സെമിത്തേരിയിൽ അതിക്രമിച്ചുകയറിയത്. തുടർന്ന് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. സെമിത്തേരിയുടെ മതിൽ ചാടി അകത്തുകടന്ന യുവാക്കൾ ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ചു.
കറുത്ത വസ്ത്രം ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീൽസ് ചിത്രീകരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും യുവാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച റീൽസും പുറത്തുവന്നു. സിസിടിവിയിൽ നിന്ന് യുവാക്കളെ തിരിച്ചറിഞ്ഞു.
advertisement
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് യുവാക്കൾക്കെതിരെ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
Mar 29, 2026 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലഹരിയിൽ പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി റീൽസ് ചിത്രീകരിച്ച 3 പേർ അറസ്റ്റിൽ








