2014-നു ശേഷം 86 പുതിയ വിമാനത്താവളങ്ങൾ; ഇന്ത്യ വ്യോമയാന മേഖലയിൽ ഉയർന്നു പറക്കുന്നു: പ്രധാനമന്ത്രി
- Published by:Sneha Reghu
- news18-malayalam
Last Updated:
രാജ്യത്തിന്റെ പുരോഗതിയുടെ അടയാളങ്ങളാണ് വിമാനത്താവളങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
'ഭാരത് മാതാ കീ ജയ്' വിളികളോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രസംഗം ആരംഭിച്ചത്. സദസ്സിലുണ്ടായിരുന്ന ആയിരക്കണക്കിന് ആളുകളോട് തങ്ങളുടെ ഫോണിലെ ടോർച്ചുകൾ തെളിയിച്ച് ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ആവേശഭരിതമായ അന്തരീക്ഷത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ ശ്രദ്ധേയമായ ഭാഗങ്ങൾ താഴെ നൽകുന്നു:
advertisement
ഉത്തരേന്ത്യയുടെ വാണിജ്യ-വ്യവസായ മേഖലകളുടെ മുഖച്ഛായ മാറ്റുന്ന ലോജിസ്റ്റിക് ഗേറ്റ്‌വേയായി നോയിഡ അന്താരാഷ്ട്ര വിമാനത്താവളം മാറുമെന്നും, ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം അവരുടെ ഉന്നമനത്തിന് പുതിയ പാതകളും തുറക്കുമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. (ചിത്രം: ന്യൂസ് 18/ ഉമേഷ് ശർമ്മ)
advertisement
"വികസിത് ഭാരതത്തിന്റെയും വികസിത് ഉത്തർപ്രദേശിന്റെയും വികസന ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമിടുകയാണ്. രാജ്യാന്തര വിമാനത്താവളങ്ങളുടെ എണ്ണത്തിൽ രാജ്യത്തെ മുൻനിര സംസ്ഥാനമായി യുപി ഇന്ന് മാറിയിരിക്കുന്നു."- മോദി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത്. (ചിത്രം: X)
advertisement
ആഗ്ര, മഥുര, അലിഗഡ്, ഗാസിയാബാദ്, മീററ്റ്, ഇറ്റാവ തുടങ്ങിയ നഗരങ്ങൾക്ക് ഈ വിമാനത്താവളം വലിയ വികസന സാധ്യതകൾ തുറന്നുനൽകും. മേഖലയിലെ ചെറുകിട സംരംഭകർക്കും കർഷകർക്കും യുവാക്കൾക്കും പുതിയ അവസരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഈ പദ്ധതി വലിയൊരു സാമ്പത്തിക മുന്നേറ്റത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി.
advertisement
advertisement
രാജ്യത്തിന്റെ പുരോഗതിയുടെ അടയാളങ്ങളാണ് വിമാനത്താവളങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014-ന് മുൻപ് 74 വിമാനത്താവളങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 160-ലധികം വിമാനത്താവളങ്ങളുമായി ഇന്ത്യ കുതിക്കുകയാണ്. വൻനഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വ്യോമയാന സൗകര്യങ്ങൾ ഇന്ന് സാധാരണക്കാരുടെ പട്ടണങ്ങളിലേക്കും എത്തിച്ചേർന്നിരിക്കുന്നു. ചുരുങ്ങിയ കാലയളവിൽ 86 പുതിയ വിമാനത്താവളങ്ങളാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.
advertisement






