വിവാഹ ആനുകൂല്യത്തിനായി അപേക്ഷിച്ചു; തുക അനുവദിച്ചപ്പോൾ യുവതിക്ക് മക്കൾ രണ്ട്

Last Updated:

2013നാണ് 60 വയസുകാരി മകളുടെ വിവാഹത്തിനുള്ള ആനുകൂല്യത്തിനായി അപേക്ഷിച്ചത്. ലഭിച്ചതാകട്ടെ 2021ലും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ആലപ്പുഴ: കർഷക തൊഴിലാളി ക്ഷേമനിധി അംഗത്തിന് മകളുടെ വിവാഹത്തിനുള്ള ആനുകൂല്യം ലഭിക്കാൻ 8 വർഷത്തെ കാത്തിരിപ്പ്. ഹരിപ്പാട് ചേപ്പാട് ലെനി നിലയത്തിൽ പൊടിയമ്മ (60) ആണ് മകളുടെ വിവാഹത്തിനുള്ള ആനുകൂല്യത്തിനായി 8 വർഷം കാത്തിരിക്കേണ്ടി വന്നത്.
2013 ജൂൺ 22നാണ് വിവാഹ ആനുകൂല്യത്തിനായി ആലപ്പുഴ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിച്ചത്. പലതവണ ഓഫീസിൽ പോയി തിരക്കിയിട്ടും ആനുകൂല്യം ലഭിച്ചില്ല. ഇതിനിടയിൽ സർക്കാറിന്റെ സേവന സ്പർശം പരിപാടിയിൽ അപേക്ഷ നൽകി. എന്നിട്ടും സഹായം ലഭിച്ചില്ല. പൊടിയമ്മയുടെ മകൾ രണ്ടു കുട്ടികളുടെ അമ്മയായിട്ടും ആനുകൂല്യം മാത്രം കിട്ടിയില്ല. 2021 നവംബർ 23ന് പൊടിയമ്മ വിവരങ്ങൾ എല്ലാം കാണിച്ച് ജില്ലാ ഓഫീസർക്ക് റജിസ്റ്റേർഡ് കത്ത് അയച്ചു.
ഇതേ തുടർന്ന് 2000 രൂപ ഉടൻ അനുവദിക്കുമെന്നുള്ള അറിയിപ്പ് പൊടിയമ്മയ്ക്ക് ലഭിച്ചു. ഡിസംബർ 7നു 2000 രൂപ ലഭിച്ചപ്പോഴേക്കും 8 വർഷം കഴിഞ്ഞിരുന്നു. 40 വർഷം മുമ്പ് പൊടിയമ്മയുടെ വിവാഹത്തിനുള്ള ആനുകൂല്യവും വർഷങ്ങൾക്കു ശേഷമാണ് ലഭിച്ചത്. പൊടിയമ്മയുടെ മാതാവ് പാർവതി വിധവയായിരുന്നു.
advertisement
അന്നത്തെ സർക്കാർ പാവപ്പെട്ട വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് 1000രൂപ സഹായം നൽകിയിരുന്നു. ഇതിനായി നൽകിയ അപേക്ഷയിൽ 10 വർഷത്തിനു ശേഷമാണ് ആനുകൂല്യം ലഭിച്ചത്. നിരവധി തവണ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. പിന്നീട് കോടതിയെ സമീപിച്ചപ്പോഴാണ് ആനുകൂല്യം ലഭിച്ചത്. അപ്പോഴേക്കും പൊടിയമ്മ മൂന്നു മക്കളുടെ മാതാവ് ആയി കഴിഞ്ഞിരുന്നു.
പത്തനംതിട്ടയില്‍ ചായക്കടയില്‍ സ്‌ഫോടനം; ഒരാളുടെ കൈപ്പത്തി അറ്റു; ആറു പേര്‍ക്ക് പരിക്ക്
പത്തനംതിട്ട മല്ലപ്പള്ളിയക്കടുത്ത് ആനിക്കാട് ചായക്കടയില്‍ സ്‌ഫോടനം. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. ആനിക്കാട് പിടന്നപ്ലാവിലെ ചായക്കടയിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്.
advertisement
സണ്ണി ചാക്കോ, ബേബിച്ചന്‍, പി എം ബഷീര്‍, കുഞ്ഞിബ്രാഹിം, രാജശേഖരന്‍, ജോണ്‍ ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സണ്ണി ചാക്കോയുടേ കൈപ്പത്തിയാണ് അറ്റ് പോയത്. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം. കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്ന ആളാണ് കടയുടമ. ഇയാളുടെ വീടും കടയോട് ചേര്‍ന്നാണുള്ളത്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ കടയിലെ ചില്ല് അലമാരയും സോഡാ കുപ്പികളും പൊട്ടി. ഇങ്ങനെയാണ് ആറ് പേര്‍ക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ സമയമായതിനാല്‍ ചായക്കടയില്‍ തിരക്കുണ്ടായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാഹ ആനുകൂല്യത്തിനായി അപേക്ഷിച്ചു; തുക അനുവദിച്ചപ്പോൾ യുവതിക്ക് മക്കൾ രണ്ട്
Next Article
advertisement
'സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെ'; കൊച്ചി സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി
'സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെ'; കൊച്ചി സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി
  • പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി, കുട്ടിയെ മാറ്റാൻ തീരുമാനിച്ചു.

  • ഹൈക്കോടതി സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെയെന്ന് പറഞ്ഞ് ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു.

  • ഹിജാബ് ധരിച്ച് സ്കൂളിൽ പഠിക്കാനാവില്ലെന്ന നിലപാടിൽ സ്കൂൾ, വിദ്യാർത്ഥിനിയെ മാറ്റാൻ രക്ഷിതാവ് തീരുമാനിച്ചു.

View All
advertisement