കോഴിക്കോട് അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് 65കാരൻ മരിച്ചു

Last Updated:

രണ്ടുപേർ കടന്നൽ കുത്തേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

കോഴിക്കോട് പൂവാട്ടുപറമ്പിൽ അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പെരുമണ്ണ സ്വദേശി പാറമ്മൽ ചന്ദ്രൻ (65) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ കുത്തേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് കോഴിക്കോട് പൂവാട്ടുപറമ്പ് പെരുമൺ പുറത്ത് അടക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റത്. അടയ്ക്കാ പറിച്ചു നൽകുന്ന തൊഴിലാളികളാണ് മൂന്നുപേരും. മരിച്ച ചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലാണുള്ളത്.
കഴിഞ്ഞ ദിവസം പത്തനംതിട്ട റാന്നിയിൽ കടന്നൽ കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരന്ന മധ്യവയസ്കൻ മരിച്ചിരുന്നു. പൂഴിക്കുന്ന് തേവേർവേലിക്കാലയിൽ കെ പി ചാക്കോ (കുഞ്ഞച്ചൻ- 62) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ വീടിന്റെ സമീപത്തു നിന്നും വിറകു ശേഖരിക്കുന്നതിനിടയിലാണ് കടന്നൽ കുത്തേറ്റത്.
advertisement
ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിക്കുകയയിരുന്നു. നില ഗുരുതരമായതിനാൽ ആശുപത്രിയിൽ വെന്റിലെറ്ററിൽ ആയിരുന്നു. സംസ്കാരം ബുധനഴ്ച 12 മണിക്ക് എഴോലി ഗ്രേസ് ക്രിസ്ത്യൻ ചർച്ച് സെമിത്തെരിയിൽ ഭാര്യ. അന്നമ്മ, മക്കൾ. ജോബിൻ. ജിതിൻ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് 65കാരൻ മരിച്ചു
Next Article
advertisement
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിൽ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സനാരോ കുറ്റക്കാരന്‍; 27 വര്‍ഷം തടവ്
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിൽ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സനാരോ കുറ്റക്കാരന്‍; 27 വര്‍ഷം തടവ്
  • ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോയ്ക്ക് 27 വര്‍ഷം തടവ് വിധിച്ചു.

  • 2022 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അധികാരത്തില്‍ തുടരാന്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തി.

  • ബോള്‍സനാരോ 2033 വരെ അധികാര സ്ഥാനങ്ങളില്‍ നിന്ന് വിലക്കിയതായി കോടതി വിധി.

View All
advertisement