Nehru Trophy Boat Race: എഴുപതാമത് നെഹ്റുട്രോഫി വള്ളംകളി ശനിയാഴ്ച പുന്നമടക്കായലിൽ; 74 വള്ളങ്ങൾ മത്സരത്തിൽ
- Published by:Rajesh V
- news18-malayalam
Last Updated:
രാവിലെ 11-ന് മത്സരം തുടങ്ങും. ചെറുവള്ളങ്ങളുടെ മത്സരമാണ് ആദ്യം നടക്കുക. ഉദ്ഘാടനശേഷം ചുണ്ടൻ വള്ളങ്ങളുടെ മത്സരവും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. വൈകിട്ട് നാലുമുതലാണ് ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ
ആലപ്പുഴ: എഴുപതാമത് നെഹ്റുട്രോഫി വള്ളംകളി ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലിൽ നടക്കും. ഉച്ചകഴിഞ്ഞ് 2നാണ് ഉദ്ഘാടനച്ചടങ്ങ്. 9 വിഭാഗങ്ങളിൽ 74 വള്ളങ്ങളാണ് മത്സരിക്കുന്നത്. 19 ചുണ്ടൻ വള്ളങ്ങളുണ്ട്. രാവിലെ 11-ന് മത്സരം തുടങ്ങും.
ചെറുവള്ളങ്ങളുടെ മത്സരമാണ് ആദ്യം നടക്കുക. ഉദ്ഘാടനശേഷം ചുണ്ടൻ വള്ളങ്ങളുടെ മത്സരവും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. വൈകിട്ട് നാലുമുതലാണ് ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ.
ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. ആഘോഷങ്ങളൊഴിവാക്കിയാണ് ഇത്തവണത്തെ വള്ളംകളി. സാംസ്കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും ഒഴിവാക്കി.
ടൂറിസ്റ്റ് ഗോൾഡ്, സിൽവർ പാസുള്ളവർ ബോട്ടിൽ നെഹ്‌റു പവലിയനിലേക്ക് പോകുന്നതിന് രാവിലെ 10ന് ഡിടിപിസി ജെട്ടിയിൽ എത്തണം. ബോട്ടുൾപ്പടെയുള്ള പാസെടുത്തവരും 10ന് എത്തണം
Summary: The 70th edition of Nehru Trophy Boat Race will be held in Punnamada Lake in Alappuzha district on Saturday. The race, which was scheduled to be held on August 10, was postponed to September 28 in the wake of the Wayanad landslides.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
September 27, 2024 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nehru Trophy Boat Race: എഴുപതാമത് നെഹ്റുട്രോഫി വള്ളംകളി ശനിയാഴ്ച പുന്നമടക്കായലിൽ; 74 വള്ളങ്ങൾ മത്സരത്തിൽ