'നീ പുറത്തു വരൂ, വേദനകൾ സധൈര്യം പറയൂ, കരയേണ്ടത് വേട്ടക്കാരൻ'യുവതിയോട് നടി റിനി ആൻ ജോർജ്
- Published by:Rajesh V
- news18-malayalam
Last Updated:
യുവതിയോട് പുറത്തുവരാനും ഉണ്ടായ വേദനകൾ തുറന്നുപറയാനും ആവശ്യപ്പെട്ട് യുവനടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്
കൊച്ചി: യുവ നേതാവിനെതിരായ തന്റെ ആരോപണം കേരള രാഷ്ട്രീയത്തിൽ വൻ വിവാദമായതിനു പിന്നാലെ, ഗർഭഛിദ്ര വിഷയത്തിലെ യുവതിയോട് പുറത്തുവരാനും ഉണ്ടായ വേദനകൾ തുറന്നുപറയാനും ആവശ്യപ്പെട്ട് യുവനടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്. കരയേണ്ടതും ഒറ്റപ്പെടേണ്ടതും നീയല്ല, വേട്ടക്കാരനാണ്. വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ടെന്നും നിനക്ക് ഒപ്പം കേരളത്തിന്റെ മനസാക്ഷിയുണ്ടെന്നും റിനി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
പേരു വെളിപ്പെടുത്താതെ റിനി നടത്തിയ ആരോപണങ്ങൾക്കു പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങൾ നടക്കവെയാണ് പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുമായി റിനി രംഗത്തെത്തുന്നത്.
ഇതും വായിക്കുക: രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകുന്നതിൽ കോൺഗ്രസിൽ ഭിന്നത; മാറ്റിനിർത്തരുതെന്ന് ഒരുവിഭാഗം
പോസ്റ്റിന്റെ പൂർണരൂപം
അവളോടാണ്...
പ്രിയ സഹോദരി...
ഭയപ്പെടേണ്ട...
വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട...
നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്...
ഒരു ജനസമൂഹം തന്നെയുണ്ട്...
നീ അല്ല കരയേണ്ടത്... നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം...
advertisement
കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണ്...
നീ പുറത്തു വരൂ... നിനക്കുണ്ടായ വേദനകൾ സധൈര്യം പറയു...
നീ ഇരയല്ല
നീ ശക്തിയാണ്... നീ അഗ്നിയാണ്...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 01, 2025 2:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നീ പുറത്തു വരൂ, വേദനകൾ സധൈര്യം പറയൂ, കരയേണ്ടത് വേട്ടക്കാരൻ'യുവതിയോട് നടി റിനി ആൻ ജോർജ്