Horoscope October 12 | ബന്ധങ്ങളിൽ ഐക്യവും ധാരണയും വർദ്ധിക്കും; ചിന്താപൂർവം സംസാരിക്കുക :ഇന്നത്തെ രാശിഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഒക്ടോബർ 12-ലെ രാശിഫലം അറിയാം
മേടം രാശിക്കാർക്ക് പോസിറ്റിവിറ്റി, സർഗ്ഗാത്മകത, കുടുംബവുമായും സുഹൃത്തുക്കളുമായും ആഴത്തിലുള്ള ബന്ധം എന്നിവ ആസ്വദിക്കാൻ കഴിയും. ഇടവം രാശിക്കാർക്ക് ബന്ധങ്ങളിൽ ഐക്യവും ഊഷ്മളതയും അനുഭവപ്പെടും. മിഥുനം രാശിക്കാർ ആശയക്കുഴപ്പവും ആശയവിനിമയ പ്രശ്‌നങ്ങളും നേരിടും. പക്ഷേ ക്ഷമ ബന്ധങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കും. കർക്കിടകം രാശിക്കാർക്ക് ഊഷ്മളതയും ആകർഷണീയതയും വൈകാരിക ആഴവും അനുഭവപ്പെടും. വ്യക്തിപരമായ ബന്ധങ്ങളിൽ ചിങ്ങം രാശിക്കാർക്ക് തെറ്റിദ്ധാരണകൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ സത്യസന്ധമായ ആശയവിനിമയം സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കും.
advertisement
കന്നി രാശിക്കാർക്ക് പോസിറ്റിവിറ്റി, വ്യക്തത, പിന്തുണയുള്ള കുടുംബ ബന്ധങ്ങൾ എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും. ബന്ധങ്ങളിൽ തുലാം രാശിക്കാർ തടസ്സങ്ങളും ആശയക്കുഴപ്പങ്ങളും നേരിടും. പക്ഷേ ക്ഷമയിലൂടെ വെല്ലുവിളികളെ ശക്തമായ ബന്ധങ്ങളാക്കി മാറ്റാൻ കഴിയും. വൃശ്ചികം രാശിക്കാർക്ക് നിങ്ങളുടെ വികാരങ്ങൾ പങ്കിടുന്നതിൽ പിരിമുറുക്കവും മടിയും അനുഭവപ്പെടും. ധനു രാശിക്കാർക്ക് ഉത്സാഹം, സത്യസന്ധത, ശക്തമായ സാമൂഹിക ബന്ധങ്ങൾ എന്നിവ കാണാനാകും. ഇത് ബന്ധങ്ങളെ ശക്തമാക്കും. മകരം രാശിക്കാർക്ക് ആത്മവിശ്വാസം, വിജയം, ഐക്യം എന്നിവ അനുഭവപ്പെടും. കുംഭം രാശിക്കാർക്ക് അസ്വസ്ഥതയും തെറ്റിദ്ധാരണയും അനുഭവപ്പെടും. മീനം രാശിക്കാർക്ക് പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. എന്നാൽ സഹാനുഭൂതിയും ക്ഷമയും സമാധാനം വീണ്ടെടുക്കാൻ സഹായിക്കും.
advertisement
ഏരീസ് (Aries മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. നിങ്ങളുടെ ചുറ്റുമുള്ള അന്തരീക്ഷം പോസ്റ്റീവ് എനർജി നിറഞ്ഞതായിരിക്കും. അത് നിങ്ങൾക്ക് പ്രോത്സാഹനവും ആവേശവും നൽകും. ഇത് നിങ്ങളുടെ ബന്ധങ്ങളിൽ ഐക്യവും ധാരണയും വർദ്ധിപ്പിക്കും. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങൾ ആസ്വദിക്കും. ഇതി നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. ഈ ദിവസം നിങ്ങളിൽ പുതിയ സർഗ്ഗാത്മകത ഉയർന്നുവരും. ഇത് നിങ്ങളുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ സഹായിക്കും. നിങ്ങളുടെ സംസാരം ആകർഷണീയവും സ്വാധീനം ചെലുത്തുന്നതുമായിരിക്കും. ഇത് മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കും. ഭാഗ്യ സംഖ്യ: 20 ഭാഗ്യ നിറം: ഇളം നീല
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറഞ്ഞതായിരിക്കും. ഇന്നത്തെ ഊർജ്ജം നിങ്ങൾക്ക് ചുറ്റും പോസിറ്റിവിറ്റി കൊണ്ടുവരും. നിങ്ങളുടെ ആളുകളുമായുള്ള ബന്ധം വളരെ ശക്തവും മാധുര്യമുള്ളതുമാകും. നിങ്ങൾക്ക് പഴയ ഒരു സൗഹൃദം പുനരുജ്ജീവിപ്പിക്കാനും പങ്കാളിയുമായുള്ള സ്‌നേഹവും ധാരണയും വർദ്ധിപ്പിക്കാനും കഴിയും. ഇന്ന് നിങ്ങളുടെ ചിന്തകളും ആശയങ്ങളും തുറന്നിരിക്കും. ഇത് ആശയവിനിമയം മെച്ചപ്പെടുത്തും. ഒരു പ്രത്യേക അവസരത്തിലൂടെ ധാരണ വികസിപ്പിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ ചുറ്റുമുള്ള പരിസ്ഥിതി നിങ്ങളെ പിന്തുണയ്ക്കും. ഭാഗ്യ സംഖ്യ: 18 ഭാഗ്യ നിറം: പിങ്ക്
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് ചില വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ മനസ്സിൽ വിവിധ ചിന്തകളും വികാരങ്ങളും നിറയും. ഈ സമയം നിങ്ങളുടെ ബന്ധങ്ങളെ ബാധിച്ചേക്കാം. ഇത് നിങ്ങൾക്കിടയിൽ അകച്ച ഉണ്ടാക്കാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കുന്നതിലും പ്രകടിപ്പിക്കുന്നതിലും നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടും. ഇത് നിരാശയിലേക്ക് നയിച്ചേക്കാം. ഇന്ന് ശാന്തത പാലിക്കുകയും ചിന്താപൂർവം സംസാരിക്കുകയും ചെയ്യുക. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്താനായി ശ്രമിക്കുക. കാലക്രമേണ സാഹചര്യങ്ങൾ മെച്ചപ്പെടും. ഭാഗ്യ സംഖ്യ: 10 ഭാഗ്യ നിറം: ആകാശ നീല
advertisement
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ പോസിറ്റീവ് ആയിരിക്കും. നിങ്ങളുടെ സംവേദനക്ഷമതയും വൈകാരിക ആഴവും ഇന്നത്തെ അന്തരീക്ഷം ആകർഷണീയമാക്കും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി നിങ്ങൾക്ക് അടുപ്പം തോന്നും. ഒരു പുതിയ ഊർജ്ജം അനുഭവപ്പെടും. ഒരു പഴയ ബന്ധം മെച്ചപ്പെട്ടേക്കാം. അല്ലെങ്കിൽ പുതുമ തോന്നിയേക്കാം. ഇത് നിങ്ങൾക്ക് മാനസിക സമാധാനം നൽകും. നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. നിങ്ങൾ ഒരു പുതിയ ബന്ധം ആരംഭിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് ശരിയായ സമയം. ഭാഗ്യ സംഖ്യ: 8 ഭാഗ്യ നിറം: കടുംപച്ച
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് സമ്മിശ്രഫലങ്ങൾ നിറഞ്ഞതായരിക്കും. ഇന്ന് നിങ്ങൾക്ക് ചുറ്റും ചില അസ്വസ്ഥതകൾ അനുഭവപ്പെടും. ഇത് നിങ്ങളെ അസ്വസ്ഥമാക്കും. വ്യക്തിപരമായ ബന്ധങ്ങളിൽ നിങ്ങൾക്ക് നിഷേധാത്മകത നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളിയോ അടുത്ത സുഹൃത്തോ നിങ്ങളുടെ വികാരങ്ങൾ പൂർണ്ണമായി മനസ്സിലാക്കിയേക്കില്ല. എന്നാൽ എല്ലാ പ്രശ്‌നങ്ങൾക്കും ഒരു പരിഹാരമുണ്ട്. ഇന്ന് നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. ക്ഷമയോടെയിരിക്കേണ്ട സമയമാണിത്. നിങ്ങളുടെ ബന്ധങ്ങളിൽ വ്യക്തമായ ആശയവിനിമയയത്തിന് മുൻഗണന നൽകുക. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: നീല
advertisement
വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ ദിനചര്യയിലും മാനസികാവസ്ഥയിലും പോസിറ്റിവിറ്റി ഉണ്ടാകും. ഇത് നിങ്ങളുടെ ജോലി മികച്ച രീതിയിൽ ചെയ്യാൻ നിങ്ങളെ പ്രാപ്തമാക്കും. നിങ്ങളുടെ ചിന്താശേഷിയും വിശകലന കഴിവും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ സഹായിക്കും. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാനുള്ള മികച്ച അവസരമാണിത്. അതുവഴി നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താൻ കഴിയും. നിങ്ങൾക്ക് ഐക്യവും സഹകരണവും അനുഭവപ്പെടും. ഇത് നിങ്ങളുടെ ചുറ്റുമുള്ള അന്തരീക്ഷത്തെ മനോഹരമാക്കും. നിങ്ങളുടെ സംഭാഷണങ്ങളിൽ ഉത്സാഹവും ആവേശവും ഉണ്ടാകും. ഇത് നിങ്ങളുടെ ആശയങ്ങൾ ഫലപ്രദമായി പ്രകടിപ്പിക്കാൻ നിങ്ങളെ പ്രാപ്തമാക്കും. ഭാഗ്യ സംഖ്യ: 14 ഭാഗ്യ നിറം: വെള്ള
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അല്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങളുടെ ബന്ധത്തിൽ ചില തടസങ്ങൾ നേരിട്ടേക്കാം. നിങ്ങളുടെ പങ്കാളിയോട് സംസാരിക്കേണ്ട സമയമാണിത്. അതുവഴി നിങ്ങൾക്ക് നിങ്ങളുടെ വികാരങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയും. ഒരു പ്രശ്‌നം നിങ്ങളെ വിഷമിപ്പിച്ചേക്കാം. പക്ഷേ, പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നിങ്ങളുടെ ബന്ധങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ക്ഷമയോടെയിരിക്കുകയും ചെയ്യുക. കാരണം കാലക്രമേണ കാര്യങ്ങൾ മെച്ചപ്പെടും. ഇന്ന് നിങ്ങൾക്ക് ചില ആശയക്കുഴപ്പങ്ങൾ നേരിട്ടേക്കാം. ഇത് നിങ്ങളുടെ ചുറ്റുമുള്ളവരെ കേൾക്കാൻ നിങ്ങളെ സഹായിച്ചേക്കും. ഈ സാഹചര്യത്തെ പോസിറ്റീവായി കാണാനും നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്താനും ശ്രമിക്കുക. ഭാഗ്യ സംഖ്യ: 17 ഭാഗ്യ നിറം: ഓറഞ്ച്
advertisement
സ്‌കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് സമ്മിശ്ര അനുഭവങ്ങൾ കാണാനാകും. നിങ്ങളുടെ ജീവിതത്തിൽ ചില പ്രശ്‌നങ്ങൾ നേരിട്ടേക്കാം. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കും. ഈ സമയം അസ്വസ്ഥതയും സമ്മർദ്ദവും നിറഞ്ഞതായിരിക്കും. പക്ഷേ, ചിന്തിക്കാനും ആത്മപരിശോധന നടത്താനുമുള്ള അവസരം കൂടിയാണിത്. ഈ സമയം അസ്വസ്ഥതയും സമ്മർദ്ദവും നിറഞ്ഞതായിരിക്കും. ആശയവിനിമയത്തിൽ ജാഗ്രത പാലിക്കുക. നിങ്ങളുടെ വികാരങ്ങൾ മറ്റുള്ളവരുമായി പങ്കിടാൻ അസ്വസ്ഥത തോന്നിയേക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരെ മനസ്സിലാക്കാനും അവരുടെ ചിന്തകൾ പങ്കിടാനും ശ്രമിക്കുക. ചെറിയ കാര്യങ്ങൾ വലിയ പ്രശ്‌നങ്ങളായി മാറിയേക്കാം. അതിനാൽ ക്ഷമയോടെയും സംവേദനക്ഷമതയോടെയും പ്രവർത്തിക്കുക. ഭാഗ്യ സംഖ്യ: 15 ഭാഗ്യ നിറം: മെറൂൺ
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഇന്ന് മികച്ചതായിരിക്കും. നിങ്ങളുടെ പോസ്റ്റീവ് എനർജിയും ഉത്സാഹവും ചുറ്റുമുള്ള ആളുകളെ ആകർഷിക്കും. നിങ്ങളുടെ ചിന്തകളും വികാരങ്ങളും സത്യസന്ധമായി പ്രകടിപ്പിക്കാനുള്ള സമയമാണിത്. നിങ്ങളുടെ ബന്ധത്തിലെ ചെറിയ നിമിഷങ്ങൾ ആസ്വദിക്കുക. കൂടാതെ നിങ്ങളുടെ ആകർഷണം വർദ്ധിക്കും. ഇന്ന് നിങ്ങളുടെ സ്വാതന്ത്ര്യ ബോധം കൂടുതൽ ശക്തമാകും. ഇത് പുതിയ അനുഭവങ്ങൾ നൽകും. നിങ്ങളുടെ ബന്ധം ശക്തമാകും. ഭാഗ്യ സംഖ്യ: 2 ഭാഗ്യ നിറം: ചുവപ്പ്
advertisement
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് മൊത്തത്തിൽ നല്ലതായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ പുതിയ ഊർജ്ജവും ഉത്സാഹവും നിറയും. ഏത് സാഹചര്യത്തെയും ആത്മവിശ്വാസത്തോടെ നേരിടാനാകും. നിങ്ങൾ ഏത് ദിശയിലേക്ക് പോയാലും വിജയം കാണും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ആസ്വദിക്കാനാകും. മനിങ്ങളുടെ ബന്ധങ്ങളിൽ ഉറപ്പും ഐക്യവും ഉണ്ടാകും. നിങ്ങളുടെ ശബ്ദം ആകർഷകമായിരിക്കും. ഇത് നിങ്ങളെ മറ്റുള്ളവരുമായി ബന്ധിപ്പിക്കും. വിനോദത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും പങ്കെടുക്കാനുള്ള സമയമാണിത്. ഭാഗ്യ സംഖ്യ: 4 ഭാഗ്യ നിറം: കറുപ്പ്
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും. ഇന്ന് നിങ്ങളുടെ മനസ്സ് വളരെ അസ്വസ്ഥമായിരിക്കും. മാനസികമായി നിങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാം. നിങ്ങളുടെ പ്രിയപ്പെട്ടവർക്കിടയിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാകം. അത് അതൃപ്തി സൃഷ്ടിക്കും. നിങ്ങളുടെ വൈകാരിക ആരോഗ്യത്തിലും ബന്ധങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കണം. നിങ്ങളുടെ വികാരങ്ങൾ തുറന്നുപ്രകടിപ്പിക്കുക. ഓരോ ബുദ്ധിമുട്ടിനുശേഷവും സമയം നല്ലതായിരിക്കും. പോസിറ്റീവായി നീങ്ങുക. ഭാഗ്യ സംഖ്യ: 12 ഭാഗ്യ നിറം: മഞ്ഞ
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ ചില പ്രശ്‌നങ്ങൾ വന്നേക്കാം. അത് നിങ്ങളുടെ മാനസിക സമാധാനത്തെ ബാധിക്കും. സമ്മർദ്ദവും സങ്കടവും നിങ്ങളുടെ ചുറ്റും നിലനിൽക്കും. സ്വയം സ്ഥിരത നിലനിർത്തേണ്ട സമയമാണിത്. സാഹചര്യം നന്നായി കൈകാര്യം ചെയ്യാൻ ശ്രമിക്കുക. മനസ്സിനെ ഏകാഗ്രമാക്കുക. പ്രിയപ്പെട്ടവരോട് നന്നായി സംസാരിക്കുക. പോസ്റ്റിവായി മുന്നോട്ടുപോകുക. മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുകയും സഹാനുഭൂതിയോടെ പ്രവർത്തിക്കുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 19 ഭാഗ്യ നിറം: പച്ച