നടി ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധികയാണെന്ന് താരം

Last Updated:

ഊർമിള ഉണ്ണി തൻ്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ സാമൂഹിക-സാംസ്കാരിക രംഗത്ത് കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ്

News18
News18
കൊച്ചി: നടിയും നർത്തകിയുമായ ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു. ഇന്ന് കൊച്ചിയിൽ നടന്ന ചടങ്ങിലാണ് നടി അം​ഗത്വം സ്വീകരിച്ചത്. ചടങ്ങിൽ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഊർമിള ഉണ്ണിയെ ഷാളണിയിച്ച് സ്വീകരിച്ചു.
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ജി. സുരേഷ് കുമാറും ചടങ്ങിൽ പങ്കെടുത്തിരുന്നു. നൃത്തം, സീരിയൽ, സിനിമ എന്നീ മേഖലകളിൽ സജീവമായിരുന്ന ഊർമിള ഉണ്ണി തൻ്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ സാമൂഹിക-സാംസ്കാരിക രംഗത്ത് കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ്.
പാർട്ടി പ്രവേശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച അവർ, താനൊരു നരേന്ദ്ര മോദി ഫാനാണെന്ന് വെളിപ്പെടുത്തി. "മനസ്സുകൊണ്ട് ഞാൻ എപ്പോഴും ബിജെപിയായിരുന്നു, എന്നാൽ ഇതുവരെ സജീവമായി പ്രവർത്തിച്ചിരുന്നില്ല." അവർ പറഞ്ഞു.
കേരള സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഊർമിള ഉണ്ണിയുടെ ഈ നിർണ്ണായക രാഷ്ട്രീയ പ്രവേശനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടി ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധികയാണെന്ന് താരം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement