തൃശ്ശൂർ: എഴുപത്തിയേഴ് ദിവസങ്ങൾക്ക് ശേഷം ഗുരുവായൂരപ്പന്റെ സന്നിധിയിൽ വീണ്ടും മംഗല്യം. ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നതിനെ തുടർന്നാണ് വിവാഹങ്ങൾ തുടങ്ങാൻ ദേവസ്വം തീരുമാനിച്ചത്.
[NEWS]Lunar Eclipse 2020: ചന്ദ്രഹ്രണം ഇന്ന്; കേരളത്തിലും കാണാം; അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ [NEWS] ഗുരുവായൂരപ്പന് മുന്നിൽ മാത്രമേ വിവാഹം നടത്തുകയുള്ളൂവെന്ന് ബന്ധുക്കൾ തീരുമാനിച്ചതിനെ തുടർന്ന് കാത്തിരിപ്പിലായിരുന്നു. വധുവിന്റേയും വരന്റേയും മാതാപിതാക്കൾ ഉൾപ്പെടെ പത്ത് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.
ഗുരുവായൂരിൽ ഒമ്പത് വിവാഹങ്ങളാണ് ഇന്ന് നടന്നത്. ഓരോ വിവാഹത്തിന് ശേഷവും മണ്ഡപം അണുമുക്തമാക്കി. ശേഷം രണ്ടാമത്തെ വിവാഹം രണ്ടാം മണ്ഡപത്തിൽ നടന്നു. ദേവസ്വം ഫോട്ടോഗ്രാഫർമാരെ മാത്രമാണ് ഫോട്ടോ എടുക്കാൻ അനുവദിച്ചത്.
ഇന്നലെ മുതൽ വിവാഹ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ബുക്കിംഗ് ഉണ്ടായിരുന്നില്ല. വിവിധ ദിവസങ്ങളിലായി 58 വിവാഹങ്ങൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ദിവസം 60 വിവാഹങ്ങൾ മാത്രം നടത്താനാണ് തീരുമാനം. ബുക്ക് ചെയ്ത വിവാഹങ്ങൾക്ക് മാത്രമേ അനുമതി നൽകുകയുള്ളൂ.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.