മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി; മിന്നൽപ്പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ

Last Updated:

ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. കണ്ണൂരിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കിയപ്പോൾ കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള നാല് സർവീസുകൾ നിർത്തിവച്ചു. തിരുവനന്തപുരം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താൻ നിരവധി യാത്രക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം X-ൽ പോസ്റ്റുകളുമായെത്തി.
ഓപ്പറേഷനൽ പ്രശ്‌നങ്ങളെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് പറഞ്ഞെങ്കിലും ജീവനക്കാരുടെ മിന്നൽ പണിമുടക്കാണ് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊച്ചിയിൽ നിന്ന് യഥാക്രമം 2.05, 8, 8.35, 8.55 നും പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. ഷാർജ, മസ്‌കറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നും കൊച്ചി വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി. കണ്ണൂരിൽ അബുദാബി, ഷാർജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.
നെടുമ്പാശ്ശേരിയിൽ നിന്ന് റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ
2.05am കൊച്ചി /ഷാർജ
advertisement
7am കൊച്ചി /ബാംഗ്ലൂർ
8am കൊച്ചി/ ബഹറിൻ
8 35am കൊച്ചി /ദമാം
8:50am കൊച്ചി/ മസ്കറ്റ്
കൊച്ചിയിലേക്കുള്ള റദ്ദ് ചെയ്ത വിമാനങ്ങൾ
11.50am ഷാർജ/ കൊച്ചി
5.45pm മസ്കറ്റ്/ കൊച്ചി
6pm ബാംഗ്ലൂർ/ കൊച്ചി
6.30 pm ബെഹ്‌റിൻ /കൊച്ചി
7.10pm ദമാം /കൊച്ചി
യാത്രക്കാർക്ക് ബദൽ ഗതാഗതം അധികൃതർ ഇതുവരെ ഒരുക്കിയിട്ടില്ല. യാത്രക്കാർക്ക് പണം തിരികെ നൽകുമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഈ സൗകര്യം ലഭ്യമാക്കുന്നതിനുള്ള പോർട്ടൽ നിലവിൽ പ്രവർത്തനക്ഷമമല്ല.
advertisement
advertisement
"കഴിഞ്ഞ ദിവസം രാത്രിയിലെ തിരുവനന്തപുരം-ചെന്നൈ വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരെയും ചെക്ക്-ഇൻ ചെയ്തതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിയിച്ചത്. വിമാനം വൈകിയെന്ന് അധികൃതർ ആദ്യം പറഞ്ഞു. പിന്നീട് ഒരു മുന്നറിയിപ്പും കൂടാതെ അവർ അത് റദ്ദാക്കി. യാത്രക്കാർ ബോർഡിംഗ് പിക്കറ്റ് ചെയ്തു," ഒരു യാത്രികൻ പറഞ്ഞു.
Summary: Air India flights from several airports across Kerala were canceled without prior notice, reportedly due to an unexpected strike by employees 
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി; മിന്നൽപ്പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement