'പോരാട്ടം തുടരും; ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല'; റിനി ആൻ ജോർജ്

Last Updated:

ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണ് തനിക്കെതിരായ പെയ്ഡ് ആക്രമണമെന്ന് റിനി ആൻ ജോർജ് കുറിച്ചു

News18
News18
കൊച്ചി: താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കുന്നവയല്ലെന്ന് നടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്കില്ലെന്ന് യുവനടി അന്വേഷണ സംഘത്തെ അറിയിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് റിനിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.
"പോരാട്ടം തുടരുക തന്നെ ചെയ്യും. ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണ് തനിക്കെതിരായ പെയ്ഡ് ആക്രമണം. നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം അവസാനിച്ചു എന്നല്ലല്ലോ," റിനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സൈബർ ആക്രമണങ്ങളെ താൻ ഭയപ്പെടുന്നില്ലെന്നും, ഈ പോരാട്ടത്തിൽ സത്യം ജയിക്കുമെന്നും റിനി കൂട്ടിച്ചേർത്തു. തൻ്റെ പോരാട്ടം തുടരുമെന്നും, സൈബർ ആക്രമണങ്ങൾ കൊണ്ടൊന്നും തളരില്ലെന്നും റിനി ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.
റിനി ആൻ ജോർജിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിന്റെ പൂർണരൂപം:
ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല...അത് സത്യസന്ധമാണ്... നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്... സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം... നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്... മാറ്റം സമൂഹത്തിലാണ് വരേണ്ടത്...പോരാട്ടം തുടരുക തന്നെ ചെയ്യും... പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം... പ്രത്യേകിച്ച് സദാചാര അമ്മച്ചിമാർക്ക്.... ഒരു കാര്യം വ്യക്തമാക്കട്ടെ, നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ...
advertisement
സൈബർ അറ്റാക്കിനെ കുറിച്ചാണെങ്കിൽ അത് ഒരു ബഹുമതിയായി കാണുന്നു... കാരണം , ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം...
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പോരാട്ടം തുടരും; ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല'; റിനി ആൻ ജോർജ്
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement