കോഴിക്കോട്: കരിപ്പുര്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടുവെങ്കിലും ദുരന്തത്തിന്റെ ആഘാതത്തിലാണ് വിമാനത്തിലെ ക്യാബിന് ക്രൂ അംഗങ്ങള്‍. അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് മോചനം ലഭിക്കുന്നത് വരെ ഇവര്‍ക്ക് അവധി അനുവദിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ അധികൃതര്‍.
അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് വിമുക്തരാകും വരെ നാല് ക്യാബിന് ക്രൂവിന് ശമ്പളത്തോടെയുള്ള അവധി അനുവദിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. രണ്ട് പൈലറ്റുമാരും നാല് ക്യാബിന് ക്രൂമാരുമാരും വിമാനത്തിലുണ്ടായിരുന്നു. ഇതില്‍ പൈലറ്റുമാര്‍ക്ക് അപകടത്തില്‍ ജീവന് നഷ്ടമായിരുന്നു.
ഓഗസ്റ്റ് ഏഴ് മുതല്‍ ഒരു മാസക്കാലത്തേക്കാണ് അവധി നല്‍കിയിട്ടുള്ളത്. അതേസമയം അപകട കാരണങ്ങളെക്കുറിച്ച് വിവിധ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ സംഭവം അന്വേഷിക്കാന്‍ ഡി.ജി.സി.എയുടെ അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.