'മാതൃകയാക്കേണ്ട വ്യക്തിത്വം': CPM ചേരിപ്പോരിനിടെ ജി സുധാകരനെ പുകഴ്ത്തി എച്ച് സലാം എംഎൽഎ
- Published by:Rajesh V
- news18-malayalam
Last Updated:
വിവാദങ്ങൾക്കിടയിൽ ജി സുധാകരനെ പ്രകീർത്തിച്ച് എച്ച് സലാം എം എൽ എ
ആലപ്പുഴ: സിപിഎമ്മിലെ (CPM) ചേരിപ്പോരിനിടെ ജി സുധാകരനെ (G Sudhakaran) പുകഴ്ത്തി എച്ച് സലാം എംഎൽഎ (H Salam MLA). മാതൃകയാക്കേണ്ട വ്യക്തിത്വമാണ് ജി സുധാകരന്റേതെന്നും അദ്ദേഹവുമായി താരതമ്യം ചെയ്യുമ്പോൾ താൻ വളരെ താഴ്ന്ന ആളാണെന്നും സലാം പറഞ്ഞു. സുധാകരൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടന നോട്ടീസിൽ നിന്നും സുധാകരൻ്റെ പേര് ഫോട്ടോഷോപ്പ് ഉപയോഗിച്ച് മറച്ച് തൻ്റെ ഓഫീസ് നോട്ടീസ് അച്ചടിച്ചിറക്കിയതിനെ കുറിച്ച് മറുപടി പറയാൻ സലാം തയ്യാറായില്ല. അതേ സമയം സംഭവം പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച നടന്ന പുന്നപ്ര ഗവൺമെൻ്റ് ജെ ബി സ്കൂളിൻ്റെ ഉദ്ഘാടന ചടങ്ങിലാണ് എച്ച് സലാം എം എൽ എ ജി സുധാകരനെ പുകഴ്ത്തിയത്. മാധ്യമപരിലാളനയിൽ വളർന്ന നേതാവല്ല സുധാകരനെന്നും നല്ല കാര്യം നടക്കുമ്പോൾ വാർത്ത നൽകി അദ്ദേഹത്തെ ചുരുക്കരുതെന്നും സലാം പറഞ്ഞു. ഒരു കോടി രൂപ മുടക്കി സുധാകരൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ ചിത്രം ഉദ്ഘാടന നോട്ടീസിൽ അച്ചടിച്ചുവന്നപ്പോൾ സുധാകരൻ്റെ പേരുള്ള ഭാഗം ഫോട്ടോഷോപ്പ് ഉപയോഗിച്ച് എം എൽ എയുടെ ഓഫീസ് നീക്കം ചെയ്തിരുന്നു.
advertisement
തുടർന്ന് ജില്ലാ സെക്രട്ടറി ആർ നാസർ വിശദീകരണം ചോദിക്കുകയും വിയോജിപ്പ് അറിയിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എച്ച് സലാം ജി സുധാകരന് അധ്യക്ഷ പ്രസംഗത്തിൽ പരാമർശിച്ചത്.
ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് നിർദ്ദേശിക്കുമ്പോഴും അമ്പലപ്പുഴയിൽ സി പി എമ്മിനുള്ളിലെ പോര് നിയന്ത്രണാതീതമായി മുന്നോട്ട് പോകുകയാണ്. സ്കൂളുമായി ബന്ധപ്പെട്ടുയർന്ന ആരോപണത്തിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും അതൃപ്തി അറിയിച്ചിരുന്നു. പ ക്ഷെ ജില്ലാ സെക്രട്ടറി ആർ നാസർ നേരിട്ട് ജി സുധാകരനെ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സലാം അതിന് വഴങ്ങിയില്ല എന്നാണ് സൂചന. പരിപാടിയിൽ പാർട്ടി പ്രതിനിധിയായി പങ്കെടുത്തത് അമ്പലപ്പുഴ ഏരിയാ സെക്രട്ടറി ഓമനക്കുട്ടൻ ആണ്. സുധാകരൻ അടിവരയിട്ട് രേഖപ്പെടുത്തേണ്ട നേതാവാണെന്ന് പറഞ്ഞ സലാം അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ പുകഴ്ത്താനാണ് പ്രസംഗത്തിൽ ഏറെ സമയവും ചിലവിട്ടത്.
advertisement
Also Read- രണ്ടാം പിണറായി സര്‍ക്കാര്‍ മുസ്ലിം വിരുദ്ധം, സച്ചാറിലെ ചതി വഖഫ് ബോര്‍ഡിലും: സമസ്ത
അതേ സമയം സംഘടനാ നടപടിക്ക് ശേഷം പ്രകോപനത്തിന് അടിപ്പെടാതെ പാർട്ടി അച്ചടക്കം സുധാകരൻ പാലിക്കുമ്പോഴാണ് മറുപക്ഷത്തിൻ്റെ നടപടി എന്നത് പാർട്ടി സംസ്ഥാന നേതൃത്വത്തിൻ്റെയും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 13, 2021 7:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാതൃകയാക്കേണ്ട വ്യക്തിത്വം': CPM ചേരിപ്പോരിനിടെ ജി സുധാകരനെ പുകഴ്ത്തി എച്ച് സലാം എംഎൽഎ