ഏഷ്യാനെറ്റിലെ ആദ്യത്തെ 'മുൻഷി' ശിവശങ്കര കുറുപ്പ് അന്തരിച്ചു
Last Updated:
ഏഷ്യാനെറ്റിലെ മുൻഷിയിലൂടെ ലോകശ്രദ്ധ നേടാൻ ഇദ്ദേഹത്തിന് സാധിച്ചു.
കൊല്ലം: ഏഷ്യാനെറ്റിലെ ആദ്യത്തെ ജനപ്രിയ ആക്ഷേപഹാസ്യ പരിപാടിയായ 'മുൻഷി'യിൽ ആദ്യമായി 'മുൻഷി'യുടെ വേഷം ചെയ്ത കെ പി ശിവശങ്കരകുറുപ്പ് അന്തരിച്ചു. 94 വയസ് ആയിരുന്നു. കൊല്ലം പരവൂരിലെ നാടകവേദികളിലും കെ പി എ സിയുടെ നാടകങ്ങളിലും നടൻ ആയിരുന്ന അദ്ദേഹം മുൻഷിയിൽ പത്തു വർഷത്തോളം മുൻഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
കഴിഞ്ഞ 20 വർഷത്തോളമായി ഏഷ്യാനെറ്റ് ന്യൂസ് പ്രക്ഷേപണം ചെയ്യുന്ന കാർട്ടൂൺ സ്ട്രിപ് പരിപാടിയാണ് മുൻഷി.ഏറ്റവും കൂടുതൽ എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷൻ പരിപാടി എന്ന നിലയിൽ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ പരിപാടി ആയിരുന്നു മുൻഷി.
You may also like:ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ് [NEWS]'തനിച്ചാക്കാൻ പറ്റില്ല': രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് താലികെട്ടി, അതും 500 പേരുടെ മുമ്പിൽ വച്ച് [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] കൊല്ലം പരവൂരിലെ നാടകവേദികളിലും കെ പി എ സിയുടെ നാടകങ്ങളിലും നടൻ ആയിരുന്നു. കെ പി എ സിയുടെ ഇരുമ്പുമറയെന്ന നാടകത്തിലൂടെ ആയിരുന്നു അഭിനയരംഗത്ത് ചുവടുറപ്പിച്ചത്. കൊടിയേറ്റം, സ്വയംവരം, ശ്രീരാമ പട്ടാഭിഷേകം എന്നീ ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
advertisement
എഴുപത്തിമൂന്നാമത്തെ വയസിൽ ആയിരുന്നു ഏഷ്യാനെറ്റിലെ മുൻഷി ആയി അദ്ദേഹം അഭിനയിച്ചു തുടങ്ങിയത്. ദേവരാജൻ മാസ്റ്റർ, സി വി പത്മരാജൻ, പി കെ ഗുരുദാസൻ തുടങ്ങിയ പ്രതിഭകൾ സഹപാഠികളായിരുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അമരക്കാരനായിരുന്ന പരേതനായ പി എൻ പണിക്കരുടെ മകൾ പരേതയായ ലീലാകുമാരിയാണ് ഭാര്യ.
ഏഷ്യാനെറ്റിലെ മുൻഷിയിലൂടെ ലോകശ്രദ്ധ നേടാൻ ഇദ്ദേഹത്തിന് സാധിച്ചു. സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് യൂണിയനിൽ പബ്ലിസിറ്റി ഓഫീസർ ആയിരുന്ന അദ്ദേഹം വിരമിച്ച ശേഷവും അഭിനയരംഗത്ത് തുടർന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 10, 2021 3:06 PM IST










