സ്കൂൾ പരിസരത്തെ പാമ്പുകടി തടയാൻ സുരക്ഷാ മാർഗരേഖ; ബാഗും ഷൂസും ക്ലാസിന് പുറത്തു വയ്ക്കരുതെന്ന് നിർദേശം
- Published by:Rajesh V
- news18-malayalam
Last Updated:
സ്കൂൾ കെട്ടിടത്തിലും പരിസരങ്ങളിലും പാമ്പിന് കയറിയിരിക്കാവുന്ന സാഹചര്യങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നതടക്കം നിർദേശങ്ങൾ അടങ്ങിയ സുരക്ഷാ മാർഗരേഖയുടെ കരട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു
കൊച്ചി: സ്കൂൾ കുട്ടികളുടെ ബാഗും ഷൂസും പാമ്പുകൾ കയറുന്ന തരത്തിൽ ക്ലാസിന് പുറത്ത് സൂക്ഷിക്കരുതെന്ന് സർക്കാർ. സ്കൂൾ കെട്ടിടത്തിലും പരിസരങ്ങളിലും പാമ്പിന് കയറിയിരിക്കാവുന്ന സാഹചര്യങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നതടക്കം നിർദേശങ്ങൾ അടങ്ങിയ സുരക്ഷാ മാർഗരേഖയുടെ കരട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു.
ഇതും വായിക്കുക: 'സഖാവ് ഐസക് മരിക്കുന്നില്ല; ഓരോ നിമിഷവും മനസ് വിങ്ങുകയായിരുന്നു'; ഡോ. ജോ ജോസഫിന്റെ വൈകാരിക കുറിപ്പ്
പാമ്പുകടി ചികിത്സയ്ക്ക് കൂടുതൽ ഇനം പാമ്പുകളുടെ ആന്റിവെനം തയാറാക്കാൻ പഠനം വേണമെന്നും ആരോഗ്യ അധികൃതരെ അറിയിക്കേണ്ട രോഗങ്ങളുടെ കൂട്ടത്തിൽ പാമ്പുകടി ഉൾപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി വിളിച്ചുകൂട്ടിയ യോഗത്തിൽ നിർദേശമുണ്ടായി. ബത്തേരിയിലെ സ്കൂൾ വിദ്യാർത്ഥിക്ക് സ്കൂളിൽ വച്ചു പാമ്പുകടിയേറ്റ പശ്ചാത്തലത്തിൽ സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കുളത്തൂർ ജയ്സിങ് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
advertisement
വിവിധ വകുപ്പുകളുടെ ഉൾപ്പെടെ അഭിപ്രായം ആരാഞ്ഞ ശേഷം മാർഗരേഖ അന്തിമമാക്കുമെന്നു ചീഫ് സെക്രട്ടറി അറിയിച്ചു. സ്കൂളുകളിലെ സുരക്ഷാ ഓഡിറ്റ്, അപകട സാഹചര്യങ്ങളിലെ മെഡിക്കൽ റെസ്പോൺസ് തുടങ്ങി നിർദേശങ്ങൾ വികസിപ്പിച്ചാണ് മാർഗരേഖ രൂപീകരിച്ചിട്ടുള്ളത്. ആന്റിവെനവും പീഡിയാട്രിക് ചികിത്സയും മറ്റും ലഭ്യമായ ആശുപത്രികളുടെ പട്ടിക സ്കൂളുകളിൽ സൂക്ഷിക്കുകയും താലൂക്ക് തലം മുതൽ ആശുപത്രികളിൽ ആന്റിവെനം ഉറപ്പാക്കുകയും വേണമെന്നും മാർഗരേഖയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 12, 2025 11:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്കൂൾ പരിസരത്തെ പാമ്പുകടി തടയാൻ സുരക്ഷാ മാർഗരേഖ; ബാഗും ഷൂസും ക്ലാസിന് പുറത്തു വയ്ക്കരുതെന്ന് നിർദേശം