വടകര ദേശീയപാതയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
കനത്ത മഴയിൽ വെള്ളം കയറിയ കുഴിയിൽ ഇരുചക്ര വാഹനം മറിഞ്ഞു വീഴുകയായിരുന്നു
കോഴിക്കോട്: ദേശീയപാതയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ചോമ്പാൽ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തിൽ മാതാസ് ഭവനത്തിൽ ടി.ടി.നാണു (61) ആണു മരിച്ചത്. ചോമ്പാല സർവീസ് സഹകരണ ബാങ്കിലെ മുൻ ഡയറക്ടറാണ് മരിച്ച നാണു. കഴിഞ്ഞ ദിവസം രാവിലെ 11.30 നു മുക്കാളി കെഎസ്ഇബി ഓഫിസിന് സമീപമാണ് അപകടമുണ്ടായത്.
കനത്ത മഴയിൽ വെള്ളം കയറിയ കുഴിയിൽ ഇരുചക്ര വാഹനം മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നാണുവിനെ ഉടൻ തന്നെ മാഹി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
June 18, 2025 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വടകര ദേശീയപാതയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു