വൈറലായി 77-കാരൻ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡിലേക്ക് ഓടിച്ചത് എൻഫീൽഡ്
- Published by:Sneha Reghu
- news18-malayalam
Last Updated:
ഓഗസ്റ്റ് 20-ന് പുനൈയിൽനിന്ന് യാത്ര ആരംഭിച്ച അദ്ദേഹം 10 ദിവസം കഴിഞ്ഞതോടെ പൂർത്തിയായി
സാഹസിക യാത്രകൾ ചെറുപ്പക്കാർക്ക് മാത്രമുള്ളതല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പുനൈ സ്വദേശിയായ 77-കാരൻ ലഫ്റ്റനന്റ് കേണൽ (റിട്ട.) സോഹൻ റോയ്. തന്റെ റോയൽ എൻഫീൽഡ് ക്ലാസിക് 500 ബൈക്കിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡായ ഉംലിങ് ലാ ടോപ്പ് അദ്ദേഹം കീഴടക്കി. 19,024 അടി ഉയരത്തിലാണ് ഈ റോഡ് സ്ഥിതിചെയ്യുന്നത്.
ഓഗസ്റ്റ് 20-ന് പുനൈയിൽനിന്ന് യാത്ര ആരംഭിച്ച അദ്ദേഹം 10 ദിവസങ്ങൾക്കുശേഷം ലക്ഷ്യസ്ഥാനത്തെത്തി. വഴിയിലുണ്ടായ കനത്ത മഴ, മണ്ണിടിച്ചിൽ തുടങ്ങിയ തടസ്സങ്ങൾ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനുമുന്നിൽ വഴിമാറി. ജമ്മു, ശ്രീനഗർ, ദ്രാസ്, കാർഗിൽ, ലേ, ന്യോമ, ഹാൻലെ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് റോയ് ഉംലിങ് ലായിൽ എത്തിയത്. യാത്രാമധ്യേ കാർഗിൽ യുദ്ധ സ്മാരകത്തിലും ബഡ്ഗാം യുദ്ധ സ്മാരകത്തിലും (1947-48) അദ്ദേഹം സന്ദർശനം നടത്തി. വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
advertisement
ഏകദേശം 30 വർഷം രാജ്യത്തെ സേവിച്ച സോഹൻ റോയ്, ഖാർദുങ് ലായിലെത്തിയ ഏറ്റവും പ്രായം കൂടിയ യാത്രികൻ എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും അദ്ദേഹത്തിന് സ്ഥാനമുണ്ട്. തന്റെ യാത്രകളിലൂടെ യുവതലമുറയെ സൈന്യത്തിൽ ചേരാൻ പ്രേരിപ്പിക്കുകയാണ് അദ്ദേഹം.
തന്റെ ഉംലിങ് ലാ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും റോയൽ എൻഫീൽഡ് ക്ലാസിക് 500-നൊപ്പം നിൽക്കുന്ന ചിത്രങ്ങളും സോഹൻ റോയ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. "നോർബു ലാ ടോപ്പ് വഴി ഉംലിങ് ലാ ഇന്ന് കീഴടക്കി. ഏറെ നാളത്തെ കാത്തിരിപ്പായിരുന്നു. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയ്ക്കും പ്രചോദനത്തിനും നന്ദി." എന്ന് അദ്ദേഹം കുറിച്ചു. ഈ പോസ്റ്റിന് നിരവധി ലൈക്കുകളും കമന്റുകളും ലഭിക്കുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Srinagar,Jammu and Kashmir
First Published :
September 16, 2025 6:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വൈറലായി 77-കാരൻ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡിലേക്ക് ഓടിച്ചത് എൻഫീൽഡ്