ഇ.ഡിക്ക് മുന്നിൽ ബിഷപ് ധർമരാജ് റസാലം; CSI സഭാ മോഡറേറ്ററുടെ ചോദ്യം ചെയ്യൽ തുടരുന്നു
- Published by:user_57
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം സഭയുമായി ബന്ധപ്പെട്ട നാലിടത്ത് ഇ.ഡി. പരിശോധന നടത്തിയിരുന്നു
കൊച്ചി: കാരക്കോണം മെഡിക്കൽ കോളജിലെ (Karakonam Medical College) പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ സിഎസ്ഐ സഭാ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലത്തിന്റെ (Dharmaraj Rasalam) ചോദ്യംചെയ്യൽ തുടരുന്നു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സഭയുമായി ബന്ധപ്പെട്ട നാലിടത്ത് ഇ.ഡി. പരിശോധന നടത്തിയിരുന്നു.
കൊച്ചിയിലെ ഇ.ഡി. ഓഫിസിൽ രാവിലെ 11 മണിയോടെയാണ് ബിഷപ് ധർമരാജ് റസാലമെത്തിയത്. മാധ്യമങ്ങളോട് ബിഷപ്പ് പ്രതികരിച്ചില്ല. സഭാ സെക്രട്ടറി ടി.പി. പ്രവീൺ, കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹം എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവരെയും അടുത്ത ദിവസം ചോദ്യം ചെയ്യും. എന്നാൽ പ്രവീൺ വിദേശത്തേയ്ക്ക് കടന്നതായാണ് വിവരം. സി.എസ്.ഐ. സഭയുടെ ഉടമസ്ഥതയിലുള്ള കാരക്കോണം മെഡിക്കൽ കോളജിലെ പ്രവേശനത്തിന് വിദ്യാർഥികളിൽ നിന്നു തലവരിപ്പണം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ അന്വേഷണം നടത്തുന്നത്.
ഹൈക്കോടതിയുടെ നിർദേശ പ്രകാരം ഇ.ഡി. ഉദ്യോഗസ്ഥർ ഇന്നലെ സിഎസ്ഐ സഭയുടെ തിരുവനന്തപുരത്തുള്ള ദക്ഷിണകേരള മഹായിടവക ആസ്ഥാനത്തുൾപ്പടെ പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ ഒന്നും കണ്ടെത്തിയില്ലെന്നാണ് ബിഷപ്പിനെ അനുകൂലിക്കുന്നവരുടെ വാദം. സഭയിലെ വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്നും ഇവർ പറയുന്നു.
advertisement
സഭാ സമ്മേളനത്തിനായി യുകെയിലേക്കു പോകാനായി ബിഷപ് ധർമരാജ് റസാലം ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയെങ്കിലും ഇ.ഡി. യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനാൽ എമിഗ്രേഷൻ വിഭാഗം തിരിച്ചയച്ചു.
ബിഷപ്പിന്റെ ആസ്ഥാനമായ എല്‍എംഎസിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്‌ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും ഇഡി പരിശോധന നടത്തി. പതിമൂന്ന് മണിക്കൂറോളം പരിശോധന നീണ്ടു. കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിനായി ഇഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവര്‍ ഹാജരായിരുന്നില്ല. അന്വേഷണം തുടരുമെന്നാണ് ഇ.ഡി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇ.ഡി. പരിശോധനയ്ക്ക് പിന്നാലെ ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും മുഖാമുഖം എത്തിയിരുന്നു.
advertisement
ബിഷപ്പ് സ്ഥാനത്ത് നിന്ന് സ്വയം മാറിനില്‍ക്കണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ട് പോകാനാണ് വിമതപക്ഷത്തിന്റെ തീരുമാനം. അതേസമയം, സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ബിഷപ്പിനെ അനുകൂലിക്കുന്നവരുടെ വാദം.
ബിഷപ്പിനെതിരായ പണം തിരിമറി ആരോപണങ്ങളില്‍ ഇ.ഡി. അന്വേഷണം ആവശ്യപ്പെട്ട് സഭാംഗമായ വി. ടി.മോഹനനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് മറുപടിയായാണ്, തലവരിപ്പണം വാങ്ങി പറ്റിച്ചെന്ന പരാതിയില്‍ വെള്ളറട പൊലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍, അന്വേഷണം ഏറ്റെടുത്തതായി ഇ.ഡി. കോടതിയെ അറിയിച്ചത്.
Summary: Dharmaraj Rasalam being questioned by Enforcement Directorate in connection with the capitation fee towards admission in Karakonam Engineering College. ED conducted raid in four places related to CSI church
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2022 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇ.ഡിക്ക് മുന്നിൽ ബിഷപ് ധർമരാജ് റസാലം; CSI സഭാ മോഡറേറ്ററുടെ ചോദ്യം ചെയ്യൽ തുടരുന്നു