32 വർഷം തുടർച്ചയായി കൗൺസിലർ ആയിരുന്ന വനിതാ നേതാവ് സീറ്റ് കിട്ടാത്തതിനാൽ ബിജെപിയിൽ നിന്ന് രാജിവെച്ചു

Last Updated:

1988 മുതൽ ബിജെപിയുടെ കൊച്ചി കോർപ്പറേഷൻ അംഗമാണ് ശ്യാമള പ്രഭു

News18
News18
കൊച്ചി: ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷ ശ്യാമള എസ് പ്രഭു പാർട്ടിയിൽ നിന്നും രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. 32 വര്‍ഷം തുടര്‍ച്ചയായി ചെര്‍ളായി ഡിവിഷനില്‍ നിന്നും കൗണ്‍സിലറായിരുന്ന ശ്യാമളയ്ക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെര്‍ളായി ഡിവിഷനില്‍ സ്വതന്ത്രയായി പത്രിക നല്‍കിയിരുന്നു.
തനിക്കെതിരെ വിമത നീക്കം നടത്തിയവരെ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളാക്കാന്‍ നീക്കം നടത്തുന്നു എന്നും പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു എന്നും നേരത്തെ ശ്യാമള ആരോപിച്ചിരുന്നു. 1988 മുതല്‍ കൊച്ചി നഗരസഭയിലെ എല്ലാ സ്ഥാനാര്‍ത്ഥി പട്ടികയിലും ശ്യാമള എസ് പ്രഭുവിന്റെ പേര് ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇത്തവണ ടിക്കറ്റ് നല്‍കാന്‍ ബിജെപി തയ്യാറായില്ല.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിർദ്ദേശപ്രകാരം പി.ആർ. ശിവശങ്കരൻ ഉൾപ്പെടെയുള്ള നേതാക്കൾ ശ്യാമളയുടെ വീട്ടിലെത്തി അനുനയ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഈ ചർച്ചകളൊന്നും ഫലം കണ്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
32 വർഷം തുടർച്ചയായി കൗൺസിലർ ആയിരുന്ന വനിതാ നേതാവ് സീറ്റ് കിട്ടാത്തതിനാൽ ബിജെപിയിൽ നിന്ന് രാജിവെച്ചു
Next Article
advertisement
'ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ; ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നവർ': സീമാ ജി നായർക്കും അനുശ്രീയ്ക്കുമെതിര പി.പി ദിവ്യ
'ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ; ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നവർ': സീമയ്ക്കും അനുശ്രീയ്ക്കുമെതിര പി പി ദിവ്യ
  • പി.പി ദിവ്യ, രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച സീമ ജി നായരെയും അനുശ്രീയെയും രൂക്ഷമായി വിമർശിച്ചു.

  • ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നത് ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനവും കൊണ്ടാണെന്ന് ദിവ്യ.

  • സീമ ജി നായരുടേയും അനുശ്രീയുടേയും ചിത്രങ്ങൾ സഹിതം ഫേസ്ബുക്ക് പോസ്റ്റിൽ ദിവ്യ തന്റെ അഭിപ്രായം പങ്കുവെച്ചു.

View All
advertisement