'മറ്റേതെങ്കിലും സമുദായത്തെ വച്ച് ഇങ്ങനെ ഒരെണ്ണം പടച്ചു വിട്ടിട് വീട്ടിൽ കിടന്നുറങ്ങാൻ സാധിക്കുവോ?' റെജി ലൂക്കോസിനോട് ഷോൺ ജോർജ്
- Published by:Rajesh V
- news18-malayalam
Last Updated:
''ക്രിസ്ത്യാനി തന്റേടത്തോടെ ഒരു നിലപാടെടുത്തപ്പോൾ ഇവനൊക്കെ പൊള്ളി. എല്ലാ കാലവും ഇവന്റെയൊക്കെ വൺ സൈഡഡ് മതേതരത്വം പറച്ചിലും , പ്രീണന രാഷ്ട്രീയവും, ബാക്കി ഉള്ളത് വല്ലതും ഉണ്ടെങ്കിൽ വാങ്ങി പഞ്ച പുച്ഛമടക്കി നസ്രാണികൾ നിന്നിരുന്ന കാലമൊക്കെ കഴിഞ്ഞു സഖാവേ''
കോട്ടയം: ഇടത് നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ ബിജെപി നേതാവ് ഷോൺ ജോർജ്. സുരേഷ് ഗോപിയുടെ മുഖം ക്രിസ്‌തുവിന്റെ ചിത്രത്തിൽ മോർഫ് ചെയ്ത് പങ്കുവെച്ച പോസ്റ്റിനെതിരെയാണ് രൂക്ഷമായ വിമർശനവുമായി ഷോൺ രംഗത്തെത്തിയത്. മറ്റേതെങ്കിലും സമുദായത്തെ വച്ച് ഇങ്ങനെ ഒരെണ്ണം പടച്ചു വിട്ടിട്ട് വീട്ടിൽ കിടന്നുറങ്ങാൻ സാധിക്കുമോ എന്നും ഷോൺ ജോർജ് ചോദിക്കുന്നു.
ഷോൺ ജോർജിന്റെ കുറിപ്പ്
സിപിഎം നേതാവ് റെജി ലൂക്കോസിന്റേതായി ഈ ഒരു പോസ്റ്റ് കാണുവാനിടയായി. ഒട്ടനവധി അന്തം കമ്മി - സുടാപ്പി പ്രൊഫൈലുകൾ പ്രചരിപ്പിച്ച ഒരു ഫോട്ടോയാണ് . അവരോടെല്ലാമായി എനിക്ക് പറയാനുള്ളത് ചുവടെ ചേർക്കുന്നു
ഞാൻ എല്ലാകാലവും എന്‍റെ പിതാവിൽ നിന്നും വിപരീതമായി വാക്കുകളിൽ മിതത്വം പാലിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇത് പോലെയുള്ള തലവഴിത്തരങ്ങൾ കാണുമ്പോൾ ഇവനെയൊക്കെ രണ്ടെണ്ണം പറയാൻ പി സി ജോർജിന്റെ ശൈലി തന്നെ കടമെടുക്കുന്നു.
advertisement
തന്തയ്ക്കു പിറന്നവൻ ആണേൽ മറ്റേതെങ്കിലും സമുദായത്തെ വെച്ചു ഇങ്ങനെ ഒരെണ്ണം പടച്ചു വിട്ടിട് വീട്ടിൽ കിടന്നുറങ്ങാൻ സാധിക്കുവോ എന്ന് നോക്ക്. ഇവന്റെയൊക്കെ വലിയ നേതാവ് പിണറായി ഇന്ന് വിഭ്രാന്തി പൂണ്ടു ഇടതു സഹയാത്രികനായ കുറിലോസ് പിതാവിനെ വിവരദോഷി എന്ന് വിളിച്ചിരിക്കുന്നു. പണ്ടൊരിക്കൽ നികൃഷ്ട ജീവി പ്രയോഗവും നടത്തിയതും പിണറായി തന്നെ.
ക്രിസ്ത്യാനി തന്റേടത്തോടെ ഒരു നിലപാടെടുത്തപ്പോൾ ഇവനൊക്കെ പൊള്ളി. എല്ലാ കാലവും ഇവന്റെയൊക്കെ വൺ സൈഡഡ് മതേതരത്വം പറച്ചിലും , പ്രീണന രാഷ്ട്രീയവും, ബാക്കി ഉള്ളത് വല്ലതും ഉണ്ടെങ്കിൽ വാങ്ങി പഞ്ച പുച്ഛമടക്കി നസ്രാണികൾ നിന്നിരുന്ന കാലമൊക്കെ കഴിഞ്ഞു സഖാവേ.
advertisement
ഒരു സമുദായത്തിലെ ചെറിയൊരു ശതമാനം വരുന്ന തീവ്രവാദികളെ സുഖിപ്പിക്കുവാൻ ഹമാസ് ഐക്യദാർഢ്യങ്ങളും ഹൈന്ദവ, ക്രൈസ്തവ വിശ്വാസങ്ങളെ ആക്ഷേപിക്കലും, ആക്ഷേപിക്കുന്നവർക്കു പ്രശസ്തി പത്രങ്ങൾ നൽകി ആദരിക്കലും നടത്തിയപ്പോൾ ഒന്നും നിങ്ങൾ വിചാരിച്ചില്ല നസ്രാണികൾ ഇങ്ങനെ ഒരു പണി തരുമെന്ന്.
സുരേഷ് ഗോപിയെ അധിക്ഷേപിക്കാവുന്നതിന്റെ പരമാവധി നിങ്ങൾ അധിക്ഷേപിച്ചു. ആ മനുഷ്യൻ അതേ നാണയത്തിൽ തിരിച്ചടിച്ചില്ല, പക്ഷെ നിങ്ങളുടെ നെഞ്ച് പിളർക്കുന്ന വിജയം കൊണ്ടാണ് നിങ്ങൾക്ക് മറുപടി തന്നത്. ബാലറ്റിലൂടെയുള്ള രണ്ടാം വിമോചന സമരത്തിന്റെ ആരംഭമാണ് തൃശൂരിൽ നടന്നത്. ആ വിജയത്തിൽ ഇ എം എസ്സിനെ വലിച്ചു താഴെയിട്ടവരുടെ പിൻതലമുറയ്ക്ക് വ്യക്തമായ പങ്കുമുണ്ട്.
advertisement
ഇ എം എസിലും വലുതല്ലലോ പിണറായി.
Also Read- 'ക്രിസ്‌തുവിന്റെ ചിത്രത്തിന് സുരേഷ് ഗോപിയുടെ മുഖം'; ഇടത് നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ സിറോ മലബാർ സഭ
നേരത്തെ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാര്‍ സഭയും രംഗത്തെത്തിയിരുന്നു. ‘ക്രിസ്‌തുവിനെ വികൃതമായി അവതരിപ്പിച്ചത് വലിയ വേദനയുണ്ടാക്കുന്നതാണ്. മതപരമായ പ്രതീകങ്ങളെ വികൃതമായി അവതരിപ്പിക്കുന്ന പ്രവണതയെ ശക്തമായ നിയമ നടപടികളിലൂടെ സർക്കാർ നേരിടണം’- സിറോ മലബാർ സഭ വ്യക്തമാക്കി.
advertisement
‘ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്‌ച. സുയേശു ഈ കുടുംബത്തിന്റെ നാഥൻ’ എന്ന അടിക്കുറിപ്പോടെയാണ് റെജി ലൂക്കോസ് പോസ്റ്റ് പങ്കുവെച്ചത്. പിന്നാലെ ചിത്രത്തിന് വലിയ വിമർശനം നേരിട്ടതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിയുമായി സിറോ മലബാർ സഭ രംഗത്തെത്തിയത്.
ലോകസഭാ തെരെഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെയാണ് റെജി ലൂക്കോസ് ചിത്രം പങ്കുവച്ചത്. തൃശൂരിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും പിന്തള്ളി 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപി വിജയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
June 08, 2024 4:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മറ്റേതെങ്കിലും സമുദായത്തെ വച്ച് ഇങ്ങനെ ഒരെണ്ണം പടച്ചു വിട്ടിട് വീട്ടിൽ കിടന്നുറങ്ങാൻ സാധിക്കുവോ?' റെജി ലൂക്കോസിനോട് ഷോൺ ജോർജ്