'കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചു:' വി.വി രാജേഷ്
'കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചു:' വി.വി രാജേഷ്
ഇതിൽ ഒന്നു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തയാളുടെ മൃതദേഹത്തിന് മുകളിലാണ് വെച്ചിരുന്നത്. പോസ്റ്റുമോർട്ടത്തിനായി എത്തിച്ചപ്പോഴാണ് ഡോക്ടറിന് ഇക്കാര്യം മനസിലായതെന്നും വി.വി രാജേഷ് ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചെന്ന് ആരോപം. ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷാണ് ഇക്കാര്യം ഉന്നയിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ രണ്ടു കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ ഉണ്ടായിരുന്നുവെന്ന് വി.വി രാജേഷ് പറയുന്നു. ഇതിൽ ഒന്നു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തയാളുടെ മൃതദേഹത്തിന് മുകളിലാണ് വെച്ചിരുന്നത്. പോസ്റ്റുമോർട്ടത്തിനായി എത്തിച്ചപ്പോഴാണ് ഡോക്ടറിന് ഇക്കാര്യം മനസിലായതെന്നും വി.വി രാജേഷ് ചൂണ്ടിക്കാട്ടുന്നു.
കാര്യം തിരിച്ചറിഞ്ഞപ്പോള്‍ ബ്ലീച്ചിംഗ് പൗഡര്‍ കൊണ്ട് കഴുകികൊണ്ടുവരാനാണ് ഡോക്ടർ നിർദേശിച്ചത്. പിന്നീട് പോസ്റ്റുമോർട്ടത്തിനുശേഷം ഈ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയെന്നും വി.വി രാജേഷ് പറഞ്ഞു. ഇങ്ങനെ ഇന്റര്‍നാഷണല്‍ പ്രോട്ടോക്കോളുകള്‍ ലംഘിച്ചാണ് സംസ്‌കാരം നടത്തിയതെന്നും വി വി രാജേഷ് ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.