Miracle Baby|ജനിച്ചപ്പോൾ കുഞ്ഞിന് ശ്വാസം ഇല്ല; ഏഴുമിനിറ്റിനു ശേഷം ആ അദ്ഭുതം സംഭവിച്ചു
Miracle Baby|ജനിച്ചപ്പോൾ കുഞ്ഞിന് ശ്വാസം ഇല്ല; ഏഴുമിനിറ്റിനു ശേഷം ആ അദ്ഭുതം സംഭവിച്ചു
മരിച്ചു പോയിരിക്കുകയോ തലച്ചോറിന് ഗുരുതര തകർച്ച ഉണ്ടായിരിക്കുകയോ ചെയ്തിരിക്കാമെന്ന് ഡോക്ടർമാർ പോലും വിധിയെഴുതിയ കുഞ്ഞാണ് ജീവിതത്തിലേക്ക് തിരികെ വന്ന് അദ്ഭുതം കാണിച്ചത്.
പ്രതീകാത്മ ചിത്രം
Last Updated :
Share this:
ജനന സമയത്ത് പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റിയതിനെ തുടർന്ന് ശ്വാസം ഇല്ലാതിരുന്ന ആൺകുഞ്ഞ് ഏഴ് മിനിറ്റുകൾക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ വന്നു. മെൽബണിലാണ് ഈ അദ്ഭുതം സംഭവിച്ചത്. സാലി ക്രോവ് എന്ന 39കാരിയ്ക്ക് ജനിച്ച ആൺ കുഞ്ഞിനായിരുന്നു ഏഴു മിനിറ്റോളം ശ്വാസം ഇല്ലാതിരുന്നത്. അദ്ഭുതകരമായി മകൻ ജീവിത്തിലേക്ക് തിരികെ എത്തിയതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നഴ്സ് സാലി ക്രോവ്.
മരിച്ചു പോയിരിക്കുകയോ തലച്ചോറിന് ഗുരുതര തകർച്ച ഉണ്ടായിരിക്കുകയോ ചെയ്തിരിക്കാമെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞാണ് ജീവിതത്തിലേക്ക് തിരികെ വന്ന് അദ്ഭുതം കാണിച്ചത്. സാലിയുടെ ആദ്യ പ്രസവമായിരുന്നു. ലേബർറൂമിലേക്ക് പ്രവേശിക്കുന്നത് വരെ സാലിക്ക് പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
കുഞ്ഞിന്റെ തോൾ എവിടോ തടഞ്ഞിരിക്കുകയാണെന്നും ഓക്സിജൻ ലഭിക്കില്ലെന്നും നഴ്സ് പറഞ്ഞു. കുഞ്ഞിന് ഓക്സിജൻ ലഭിക്കാതിരുന്നാലുള്ള അപകടത്തെ കുറിച്ച് നഴ്സ് കൂടിയായ സാലിക്ക് അറിയാമായിരുന്നു. ആറ് മിനിറ്റുകൾക്ക് ശേഷം ഡോക്ടർമാർ കുഞ്ഞിനെ പുറത്തെടുത്തു.
എന്നാൽ ജീവന്റെ ഒരു തുടിപ്പും കുഞ്ഞിനുണ്ടായിരുന്നില്ല. ഉടൻതന്നെ സിപിആർ നല്‍കി. ഏഴ് മിനിറ്റിന് ശേഷം കുഞ്ഞ് ശ്വസിക്കുകയായിരുന്നു. 13 മനിറ്റോളം കുഞ്ഞിന് ഓക്സിജൻ ഇല്ലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
തുടർന്ന് കുഞ്ഞിനെ എൻഐസിയുവിലേക്ക് മാറ്റി. തലച്ചോറിനുണ്ടാകാനിടയുള്ള തകർച്ച പരിഹരിക്കാൻ പ്രത്യേക ചികിത്സ നൽകി. എട്ട് മണിക്കൂറുകൾക്ക് ശേഷമാണ് സാലിക്ക് കുഞ്ഞിനെ കാണാനായത്. മൂന്ന് ദിവസത്തോളം കുഞ്ഞ് എൻഐസിയുവിലായിരുന്നു. തുടർന്ന് നടത്തിയ എംആർഐ പരിശോധനയിൽ കുഞ്ഞിന് മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് കണ്ടത്തുകയായിരുന്നു. ഇപ്പോൾ നാലു വയസായിരിക്കുകയാണ് സാലി ക്രൂവിന്റെ ഈ 'അദ്ഭുത മകൻ' ബ്യൂവിന്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.