പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; കൃഷ്ണകുമാർ പ്രവർത്തനശൈലി മാറ്റണമെന്ന് ദേശീയ നിർവാഹക സമിതി അംഗം
- Published by:Vishnupriya S
- news18-malayalam
Last Updated:
സുരേന്ദ്രൻ നേതൃത്വം കൊടുത്തതുകൊണ്ടാണ് ഇത്രയെങ്കിലും രക്ഷപ്പെട്ടത്. സുരേന്ദ്രൻ മാറണം എന്ന് പറയുന്നവർ പാർട്ടി വിടുന്നതാണ് നല്ലതെന്നും അദേഹം പറഞ്ഞു
പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. സി കൃഷ്ണകുമാർ പ്രവർത്തനശൈലി മാറ്റണമെന്ന് ദേശീയ നിർവാഹക സമിതി അംഗം എൻ ശിവരാജൻ പറഞ്ഞു. സ്റ്റേജിൽ അല്ല അടിത്തട്ടിൽ പ്രവർത്തിക്കണമെന്നും ശിൽബന്ധികളോട് മാത്രമല്ല എല്ലാവരോടും ബന്ധം വേണമെന്നും അദേഹം പറഞ്ഞു.
'അധികാരത്തിന്റെ ഹുങ്ക് കാണിച്ചു ആളുകളെ ഭീഷണിപ്പെടുത്തി പ്രവർത്തിച്ചിട്ട് കാര്യമില്ല. കൺവെൻഷന് ശേഷം തന്നെ ഒരു യോഗത്തിൽ പോലും വിളിച്ചില്ല. പുറത്തുനിന്ന് വന്ന നേതാക്കൾക്ക് പ്രാദേശിക പ്രശ്നം മനസ്സിലായില്ല' ശിവരാജൻ പറഞ്ഞു.
സുരേന്ദ്രൻ താൻ ഏറ്റവും ഇഷ്ടപ്പെട്ട കരുത്തുറ്റ നേതാവ്. സുരേന്ദ്രൻ പ്രസിഡന്റ് സ്ഥാനത്ത് തുടരണം എന്നാണ് എന്റെ അഭിപ്രായം. സുരേന്ദ്രൻ നേതൃത്വം കൊടുത്തതുകൊണ്ടാണ് ഇത്രയെങ്കിലും രക്ഷപ്പെട്ടത്. സുരേന്ദ്രൻ മാറണം എന്ന് പറയുന്നവർ പാർട്ടി വിടുന്നതാണ് നല്ലതെന്നും അദേഹം പറഞ്ഞു.
പാലക്കാട്ടെ ബിജെപി തലപ്പത്താണ് മാറ്റങ്ങൾ വേണ്ടത്. ആർഎസ്എസ് ഇടപെട്ടതുകൊണ്ടാണ് ഇത്രയും ബൂത്തുകളിലെങ്കിലും ലീഡ് കിട്ടിയതെന്നും അദേഹം പറഞ്ഞു. അതേസമയം, ശോഭാ സുരേന്ദ്രൻ ആയിരുന്നുവെങ്കിൽ പാലക്കാട് വിജയിക്കുമായിരുന്നുവെന്നും പൊതു വോട്ടുകൾ കൂടി നേടിയെടുക്കാൻ ശോഭയ്ക്ക് കഴിയുമായിരുന്നുവെന്നും ശിവരാജൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
November 24, 2024 10:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; കൃഷ്ണകുമാർ പ്രവർത്തനശൈലി മാറ്റണമെന്ന് ദേശീയ നിർവാഹക സമിതി അംഗം