'വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു'; ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
തനിക്കുണ്ടായ അനുഭവത്തിന്റെ ഗുണപാഠവും രാജീവ് ചന്ദ്രശേഖരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ട്രെഡ് മില്ലില്‍ നിന്നു വീണ് പരിക്കേറ്റു. 'തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ട്രെഡ് മില്ലില്‍ നിന്നു വീണ് പരിക്ക് പറ്റിയ കാര്യം രാജീവ് ചന്ദ്ര ശേഖർ അറിയിച്ചത്.
ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിലത്തു വീണു പരിക്കേല്‍ക്കുകയായിരുന്നു. 'ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക' എന്ന ഗുണപാഠവും രസകരമായ ഫേസ്ബുക്ക് കുറിപ്പിനൊപ്പമുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു.
ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരിക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠം.
എനിക്ക് ഇന്ന് സംഭവിച്ചതും അത് തന്നെ. മുഖത്തെ പാടുകളും കഠിനമായ വേദനയുമാണ് ബാക്കിപത്രം.
advertisement
ഗുണപാഠം - ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 05, 2025 5:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു'; ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ