തമിഴ്നാട്ടിൽ സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് 1.85 ലക്ഷം രൂപ കവർന്ന ടൂറിസ്റ്റ് വര്‍ക്കല ബീച്ചിൽ പിടിയിൽ

Last Updated:

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്

News18
News18
വർക്കല: കോയമ്പത്തൂരിലെ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ ശേഷം കേരളത്തിലേക്ക് കടന്ന യുവാവ് വർക്കലയിൽ അറസ്റ്റിലായി. കോയമ്പത്തൂർ സ്വദേശി മണികണ്ഠനെയാണ് (26) വർക്കല ടൂറിസം പോലീസ് പിടികൂടി തമിഴ്നാട് പോലീസിന് കൈമാറിയത്. സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് 1,85,000 രൂപ കവർന്ന കേസിലെ പ്രതിയാണ് ഇയാൾ .
മോഷണം നടത്തിയ ശേഷം തമിഴ്നാട് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ ഒരു വിനോദസഞ്ചാര ഗ്രൂപ്പിനൊപ്പമാണ് കേരളത്തിലേക്ക് കടന്നത്. തുടർന്ന് ടൂറിസ്റ്റ് സംഘത്തോടൊപ്പം വർക്കല പാപനാശം ബീച്ചിന് സമീപത്തെ ഒരു സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വർക്കലയിലെത്തിയതായി തമിഴ്‌നാട് പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് അവർ കേരള പോലീസിന് വിവരങ്ങൾ കൈമാറി. വർക്കല ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം റിസോർട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് ടൂറിസം പോലീസ് നടത്തിയ തിരച്ചിലിലാണ് മണികണ്ഠൻ വലയിലായത്. അറസ്റ്റിന് ശേഷം പ്രതിയെ കോയമ്പത്തൂർ പോലീസിന് കൈമാറി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തമിഴ്നാട്ടിൽ സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് 1.85 ലക്ഷം രൂപ കവർന്ന ടൂറിസ്റ്റ് വര്‍ക്കല ബീച്ചിൽ പിടിയിൽ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement