advertisement

ബിജെപി സീൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തിൽ; സിപിഎമ്മിന്റെ ഗൂഡാലോചനയെന്ന് ബിജെപി

Last Updated:

ബിജെപി സീൽ കമ്മീഷന്റെ ഔദ്യോഗിക രേഖയില്‍ പതിപ്പിച്ചതില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജയ്‌സില്‍ പി. അസീസ് എന്‍ജിഒ യൂണിയന്റെ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവാണ്

ബിജെപി
ബിജെപി
തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനം ഭരിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ബി ടീമായി മാറിയിയതായി ബിജെപി. നിഷ്പക്ഷവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാരും സിപിഎം ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കാരും അകപ്പെട്ടിരിക്കുന്നതായി സംശയിക്കുന്നതായും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് തിരുവനന്തപുരത്ത് പറഞ്ഞു. എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ കേരള തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കടന്നു കയറിയിരിക്കുകയാണ്. ബിജെപിയുടെ സീല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയില്‍ പതിപ്പിച്ചതില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് ജയ്‌സില്‍ പി അസീസാണ്. ഇയാള്‍ എന്‍ജിഒ യൂണിയന്റെ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവാണ്.
സിപിഎമ്മുമായുമായുള്ള ബന്ധം പരിഗണിച്ച് ഇയാളെ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് ഡെപ്യൂട്ടേഷനില്‍ വിടുകയായിരുന്നു. ഇയാളാണ് ബിജെപിയുടെ സീല്‍ പതിപ്പിച്ച ഗൂഢാലോചനയ്ക്ക് പിന്നില്‍. ഇയാള്‍ക്ക് ബിജെപിയുടെ സീല്‍ എവിടുന്ന് കിട്ടിയെന്ന് അന്വേക്ഷിക്കണം.
തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ബിജെപിക്കെതിരെ നടക്കുന്ന ഗൂഢാലോചനയാണ് ഇത് തെളിയിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഉന്നതല അന്വേഷണം നടത്തണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ ചില ഉദ്യോഗസ്ഥരും സിപിഎമ്മുമായും, സിപിഎമ്മും കോണ്‍ഗ്രസുമായും, എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമായും ഇടതും വലുതുമായും ചില ഡീലുകള്‍ നടക്കുന്നു. എല്ലാ ഡീലുകളും ബിജെപിയെ എങ്ങനെ തോല്‍പ്പിക്കാം എന്നതിന് വേണ്ടിയാണ്. എന്നാല്‍ ഈ ഡീലുകളെയെല്ലാം അതിജീവിച്ച് ബിജെപിയും എന്‍ഡിഎയും കേരളത്തില്‍ അതിശക്തമായി മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
തൊഴില്‍ മന്ത്രി ശിവന്‍കുട്ടി മത്സരിക്കുന്ന നേമത്ത് റിട്ടേണിംഗ് ഓഫീസര്‍ ശിവന്‍കുട്ടിയുടെ കീഴുദ്യോഗസ്ഥാനായ ലേബര്‍ ഓഫീസറാണ്. റിട്ടേണിംഗ് ഓഫീസര്‍ക്ക് കീഴില്‍ പോളിംഗ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്ന നൂറിലധികം ആള്‍ക്കാരും തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരാണ്. തൊഴില്‍ മന്ത്രിയും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ജനാധിപത്യ പ്രകിയയെ അട്ടിമറിക്കുന്ന അപകടകരമായ പ്രവണത കാണാനുള്ള കണ്ണ് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇല്ലേയെന്നും എസ്.സുരേഷ് ചോദിച്ചു.
കേരളത്തില്‍ പ്രത്യേകിച്ച് നേമത്ത് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേരളത്തിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ബിജെപി, എന്‍ഡിഎ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
advertisement
ശിവന്‍കുട്ടി മത്സരിക്കുന്ന നേമത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നതായി ബിജെപി ആരോപിച്ചു. ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന രാമചന്ദ്രന്‍ നായര്‍ സര്‍ക്കാര്‍ വാഹനത്തില്‍ സഞ്ചരിച്ചാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ലറ്റര്‍പാഡിലാണ് നേമം നിയോജക മണ്ഡലത്തില്‍ ശിവന്‍കുട്ടി അഭ്യര്‍ത്ഥന ഇറക്കിയത്. ഇതിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കിയിട്ടുണ്ട്. ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ നിന്നും മാറ്റാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും
advertisement
സുരേഷ് ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി സീൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തിൽ; സിപിഎമ്മിന്റെ ഗൂഡാലോചനയെന്ന് ബിജെപി
Next Article
advertisement
ഇടതുപക്ഷം കൊണ്ടുവന്ന വികസനം എന്താണെന്ന് നേതാക്കൻമാർ പറയണം;ആശയസംവാദത്തിന് BJP തയ്യാറെന്ന് മേയർ വി വി രാജേഷ് 
ഇടതുപക്ഷം കൊണ്ടുവന്ന വികസനം എന്താണെന്ന് നേതാക്കൻമാർ പറയണം;ആശയസംവാദത്തിന് BJP തയ്യാറെന്ന് മേയർ വി വി രാജേഷ് 
  • ഇടതുപക്ഷം കൊണ്ടുവന്ന വികസനം എന്താണെന്ന് നേതാക്കൾ വ്യക്തമാക്കണമെന്ന് മേയർ വി വി രാജേഷ് ആവശ്യപ്പെട്ടു

  • നഗരത്തിലെ കുടിവെള്ള ക്ഷാമം, മാലിന്യപ്രശ്നം, തെരുവ് നായ വന്ധീകരണം എന്നിവ ചർച്ചയാകണമെന്ന് മേയർ

  • ഇടതുപക്ഷം നടപ്പിലാക്കിയ വികസനങ്ങളെക്കുറിച്ച് ആശയസംവാദത്തിന് ബിജെപി തയ്യാറാണെന്ന് മേയർ വ്യക്തമാക്കി

View All
advertisement