advertisement

Ravi Mohan | രജിസ്ട്രേഷൻ രേഖ പുറത്ത്; ഭാര്യയും മക്കളുമുള്ള രവി മോഹൻ 'അവിവാഹിതൻ'; കൂട്ടുകാരിക്ക് നടന്റെ സമ്മാനം

Last Updated:
ഏകദേശം രണ്ട് വർഷത്തോളമായി രവിയും ആരതിയും വേർപിരിഞ്ഞ് താമസം ആരംഭിച്ചിട്ട്. വിവാഹബന്ധത്തിൽ രണ്ടാണ്മക്കളുടെ മാതാപിതാക്കളാണ് ഇവർ
1/6
വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറാൻ നടൻ രവി മോഹൻ (Ravi Mohan) എന്ന ജയം രവിക്ക് (Jayam Ravi) ഇനിയും സാധ്യമായിട്ടില്ല. ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചന നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. ഇതേസമയം, നടൻ പലപ്പോഴും കൂട്ടുകാരിയും മാനസികാരോഗ്യ വിദഗ്ധയുമായ കെനിഷാ ഫ്രാൻസിസിന്റെ ഒപ്പം പൊതുപരിപാടികളിൽ ഉൾപ്പെടെ പങ്കെടുക്കാറുണ്ട്. ഏകദേശം രണ്ട് വർഷത്തോളമായി ഇവർ വേർപിരിഞ്ഞ് താമസം ആരംഭിച്ചിട്ട്. വിവാഹബന്ധത്തിൽ രണ്ടാണ്മക്കളുടെ മാതാപിതാക്കളാണ് രവിയും ആരതിയും. ഇവർ ഒരേനിറത്തിലെ വസ്ത്രം ധരിച്ച് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ചിത്രം വൈറലായിരുന്നു

2/6
രവി മോഹൻ മാനസിക പിരിമുറുക്കം നേരിട്ടിരുന്ന നാളുകളിൽ കെനിഷയുടെ സഹായത്തോടെയാണ് പ്രശ്നങ്ങൾ പരിഹരിച്ചത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ അങ്ങനെയല്ല, തങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങൾ തലപൊക്കിയ നാളുകളിൽ തന്നെ മൂന്നാമതൊരാളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്ന് ആരതി രവി പ്രത്യാരോപണം ഉന്നയിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ പരസ്പരം ആരോപണ, പ്രത്യാരോപണങ്ങൾ നടത്തിയ ദമ്പതികൾക്ക് ഒടുവിൽ കോടതി താക്കീതു നൽകി (തുടർന്ന് വായിക്കുക)

3/6
വിവാഹമോചന നടപടികൾക്കിടെയാണ് ജയം രവി എന്ന സ്ക്രീൻ നാമം ഉപേക്ഷിച്ച രവി മോഹൻ, യഥാർത്ഥ പേരിലേക്ക് മടങ്ങിയത്. ഒരുദിവസം രാത്രിയിൽ രവി വീട്ടിൽ നിന്നും നിന്ന നിൽപ്പിൽ ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ ജീവിതത്തിലെ സകലകാര്യങ്ങളും ഭാര്യയും അവരുടെ അമ്മയും ചേർന്ന് നിയന്ത്രിക്കുന്നു എന്നായിരുന്നു രവി മോഹന്റെ പ്രധാന ആരോപണം. കൂടാതെ, മക്കളുടെ ഉത്തരവാദിത്തം പോലും കൂട്ടുത്തരവാദിത്തമായി ഏൽക്കാതെ ഭാര്യയുടെ ചുമതല മാത്രമായി ഏൽപ്പിച്ചു പോവുകയായിരുന്നു. ഇപ്പോഴും രണ്ട് കുട്ടികളുടെയും ചുമതല ആരതിയാണ് നോക്കിവരുന്നത്

4/6
ഇനിയും വിവാഹം ചെയ്തിട്ടില്ല എങ്കിൽ പോലും, രവി മോഹന്റെ ജീവിതത്തിലെ സുപ്രധാന പരിപാടികളിൽ കെനിഷയുടെ സാന്നിധ്യം വാർത്താപ്രാധാന്യം നേടാറുണ്ട്. ഇദ്ദേഹത്തിന്റെ നിർമാണ കമ്പനിയുടെ ആരംഭത്തിന് അതിഗംഭീര ചടങ്ങോടെയായിരുന്നു തുടക്കം. രവി മോഹന്റെ അമ്മയെ കൂടാതെ, പങ്കെടുത്ത മറ്റൊരാൾ കെനിഷ ആയിരുന്നു. വേദിയിൽ കെനിഷ രവി മോഹനെയും അമ്മയെയും കുറിച്ച് സംസാരിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാൻ അധികം വൈകിയില്ല. ഇതിനിടെ ഇവരുടെ പൂർവകാലത്തെക്കുറിച്ചുള്ള ചില വിഷയങ്ങളും വിവാദങ്ങൾക്ക് വഴിതെളിച്ചു കഴിഞ്ഞു

5/6
ഇപ്പോൾ രവി മോഹനും കെനിഷയും ഉൾപ്പെട്ട മറ്റൊരു വിഷയം തലക്കെട്ടുകളിൽ നിറഞ്ഞിരിക്കുന്നു. ഗോവയിൽ പങ്കാളി കെനിഷ ഫ്രാൻസിസിനൊപ്പം രവി മോഹൻ ഒരു വസ്തു വാങ്ങിയിരിക്കുന്നു. ഇതിന് 40 ലക്ഷം രൂപയാണ് വില. ഇതിന്റെ രജിസ്ട്രേഷൻ രേഖകൾ സോഷ്യൽ മീഡിയയിൽ എത്തിച്ചേരാൻ അധിക കാലതാമസമുണ്ടായില്ല. ഒരു ഭാര്യയും രണ്ട് മക്കളുമുള്ള രവി മോഹൻ 44 വയസുള്ള അവിവാഹിതൻ എന്നാണ് രേഖകളിൽ കിട്ടിയിട്ടുള്ളത്. ഇതുവരെയും, ഇദ്ദേഹവും ആരതിയുമായുള്ള വിവാഹമോചന നടപടി പോലും പൂർത്തിയാവാത്ത സാഹചര്യത്തിൽ നിന്നുകൊണ്ടാണ് ഇത്തരമൊരു ഇടപാട് നടത്തിയിരിക്കുന്നത്

6/6
അവിവാഹിതൻ എന്ന് രേഖപ്പെടുത്തിയത് ഒരു ക്ലറിക്കൽ പിഴവാകാം എന്ന് വാദിക്കുന്നവരുമുണ്ട്. ഇതേക്കുറിച്ച് രവി മോഹനോ കെനിഷ ഫ്രാൻസിസോ പ്രതികരിക്കാൻ തയാറായിട്ടില്ല. 'പരാശക്തി' എന്ന ചിത്രത്തിലാണ് രവി മോഹൻ ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. യോഗി ബാബു നായകനായ 'ആൻ ഓർഡിനറി മാൻ' എന്ന ചിത്രത്തിലൂടെ രവി മോഹൻ സംവിധാനത്തിൽ പരീക്ഷണം നടത്താനുള്ള തയാറെടുപ്പിലാണ്. വിവിധ ഘട്ടങ്ങളിലായി പ്രൊഡക്ഷനിലുള്ള നിരവധി ചിത്രങ്ങൾ രവി മോഹന്റേതായി അണിയറയിൽ പുരോഗമിക്കുന്നു

കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും

  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement