കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: തിങ്കളാഴ്ച ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും

Last Updated:

എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും.

News18
News18
കണ്ണൂർ പയ്യന്നൂരില്‍ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ബിഎൽഒമാർ ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതി അറിയിച്ചു.
എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ എം വി ശശിധരനും, കെ. പി ഗോപകുമാറും അറിയിച്ചു.
advertisement
അനീഷ് ജോർജ് ജീവനൊടുക്കിയതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും എസ്ഐആറുമായി ബന്ധപ്പെട്ട് ബിഎൽഒമാർ കടുത്ത സമ്മർദ്ദത്തിലാണെന്നും അതിനൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും ചെയ്യേണ്ടി വരുന്നത് അവരെ കൂടുതസമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും സംയുക്ത സമരസമിതി ആരോപിച്ചു.
എസ്ഐആർ. നീട്ടിവെക്കാൻ  എല്ലാ രാഷ്ട്രീയ പാർട്ടികളും സർവീസ് സംഘടനകളും ആവശ്യപ്പെട്ടതാണ്. എന്നാ അതിന് തയാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതടാർജറ്റ് അടിച്ചേൽപിക്കുന്നത് ബി.എൽ.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും സംയുക്ത സമര സമിതിആരോപിച്ചു
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: തിങ്കളാഴ്ച ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും
Next Article
advertisement
കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: തിങ്കളാഴ്ച ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും
കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: തിങ്കളാഴ്ച ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും
  • ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയതിനെ തുടർന്ന് തിങ്കളാഴ്ച ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും.

  • സംസ്ഥാന വ്യാപകമായി എൻജിഒ അസോസിയേഷൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

  • ചീഫ് ഇലക്ടറൽ ഓഫീസിലേക്കും ജില്ലാ കലക്ട്രേറ്റിലേക്കും പ്രതിഷേധ മാർച്ച് നടത്തും.

View All
advertisement