മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ബോംബ് ഭീഷണി; സന്ദേശം പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിൽ
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരത്തെ സ്വകാര്യ ബാങ്ക് മാനേജർക്കും ഭീഷണി സന്ദേശം കിട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനു പുറമേ പാളയം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജര്‍ക്കും ബോംബ് ഭീഷണി സന്ദേശം കിട്ടി.
കഴിഞ്ഞ കുറേ നാളുകളായി പലയിടങ്ങളിലും ഇത്തരത്തില്‍ ഭീഷണി സന്ദേശങ്ങള്‍ എത്തുന്നുണ്ടെങ്കിലും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലെയും ശ്രീലങ്കയിലെയും രാഷ്ട്രീയ പ്രശ്‌നങ്ങളും തീവ്രവാദ കേസുകളും പരാമര്‍ശിച്ചാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്.
Summary: A bomb threat was reported at Cliff House, the official residence of the Kerala Chief Minister. The threat message was sent to the Chief Minister's Private Secretary via email. The Bomb Squad conducted an inspection but failed to find anything. In addition to this, the Manager of the South Indian Bank at Palayam also received a bomb threat message.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 01, 2025 1:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ബോംബ് ഭീഷണി; സന്ദേശം പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിൽ


