കണ്ണൂരിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ ബോംബേറ്; പിന്നിൽ സിപിഎം എന്നാരോപണം
- Published by:Asha Sulfiker
- news18-malayalam
Last Updated:
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കണ്ണൂർ: ജില്ലയിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ ബോംബേറ്. ആന്തൂർ മുൻസിപ്പാലിറ്റിയിലെ 21-ാം വാർഡായ സി എച്ച് നഗറില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വേലിക്കകത്ത് സുരേഷിന്റെ വീടിന് നേരെയാണ് ബോംബെറുണ്ടായത്. ഇരുചക്രവാഹനത്തിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. ബോംബ് വീട്ടുമുറ്റത്ത് വീണു പൊട്ടി. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ജില്ലയിലുണ്ടായ മറ്റൊരു ആക്രമണസംഭവത്തിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റിട്ടുണ്ട്. പിണറായിയിലാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം നടന്നത്. ഈ സംഭവത്തിന് പിന്നിലും സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
തദ്ദേശതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ ഇന്നലെയാണ് കണ്ണൂരിൽ വോട്ടെടെുപ്പ് നടന്നത്. ഇതിന് പിന്നാലെയാണ് വിവിധ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2020 6:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ ബോംബേറ്; പിന്നിൽ സിപിഎം എന്നാരോപണം