ഒരേ ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ ഇരുവരുടെയും സുഹൃത്ത് മോഷ്ടിച്ചതെന്ന് സംശയം
- Published by:Sneha Reghu
- news18-malayalam
Last Updated:
പൊലീസ് കണ്ടെടുത്ത മൂന്ന് വെടിയുണ്ടകളും കോടതിക്ക് കൈമാറി
ആലപ്പുഴ: കരീലക്കുളങ്ങരയിലെ സ്വകാര്യ സ്കൂളിൽ ഒരേ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തി. കഴിഞ്ഞ 30-ന് സ്കൂളിലെ അധ്യാപകർ നടത്തിയ പരിശോധനയിൽ ഒരു വിദ്യാർഥിയുടെ ബാഗിൽനിന്ന് രണ്ട് വെടിയുണ്ടകൾ കണ്ടെത്തുകയും, ഇവ ഉടൻതന്നെ കരീലക്കുളങ്ങര പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.
ഇതിൽ അന്വേഷണം നടന്നുവരുന്നതിനിടെ, ഇതേ ക്ലാസിലെ മറ്റൊരു വിദ്യാർഥി ഒരു വെടിയുണ്ട കൂടി തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. റോഡിൽനിന്ന് കളഞ്ഞുകിട്ടിയതാണെന്നാണ് വിദ്യാർഥി പൊലീസിനോട് പറഞ്ഞതെങ്കിലും, സുഹൃത്തിന്റെ ബാഗിൽനിന്ന് വെടിയുണ്ട കണ്ടെത്തിയതിനെത്തുടർന്ന് ഭയന്നാണ് ഈ വിദ്യാർഥി വെടിയുണ്ട കൈമാറിയതെന്നാണ് പൊലീസ് നിഗമനം.
ഈ രണ്ടു വിദ്യാർഥികളുടെയും സുഹൃത്തായ മറ്റൊരാൾ, തന്റെ ബന്ധുവായ വിമുക്തഭടന്റെ പക്കൽനിന്ന് വെടിയുണ്ടകൾ മോഷ്ടിച്ചതാകാമെന്നാണ് പൊലീസ് നിലവിൽ സംശയിക്കുന്നത്. പൊലീസ് കണ്ടെടുത്ത മൂന്ന് വെടിയുണ്ടകളും കോടതിക്ക് കൈമാറിയ ശേഷം, ഇവ ഫൊറൻസിക് ബാലിസ്റ്റിക് വിദഗ്ധ വിഭാഗത്തിന്റെ പരിശോധനക്കായി അയക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
December 04, 2025 8:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരേ ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ ഇരുവരുടെയും സുഹൃത്ത് മോഷ്ടിച്ചതെന്ന് സംശയം


