കാസർഗോഡ് മുസ്ലിം ലീഗ് നേതാവിനെതിരെ പഹൽഗാം ഭീകരാക്രമണത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
സമൂഹത്തിൽ കലാപം ഉണ്ടാക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടതിനാണ് ഭാരതീയ ന്യായ സംഹിതയിലെ 192 ആക്ട് പ്രകാരം കേസെടുത്തത്
കാസർഗോഡ്: കശ്മീർ പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലിംലീഗ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ബഷീർ വെള്ളിക്കോത്തിനെതിരെയാണ് ഹോസ്ദുർഗ്ഗ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടതിനാണ് ഭാരതീയ ന്യായ സംഹിതയിലെ 192 ആക്ട് പ്രകാരം കേസെടുത്തത്.
പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമവുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെയും ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയും ചില പരാമർശങ്ങൾ നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് ഇയാൾ ഡിലീറ്റ് ചെയ്തിരുന്നു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് എസ്പി ഷാജിയുടെ പരാതിയിലാണ് കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
April 25, 2025 11:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് മുസ്ലിം ലീഗ് നേതാവിനെതിരെ പഹൽഗാം ഭീകരാക്രമണത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കേസ്