സംസ്ഥാനത്ത് പിടിമുറുക്കി ഓൺലൈൻ വായ്പ കുരുക്ക്; കൊള്ളപ്പലിശയും അടവ് മുടങ്ങിയാൽ ഭീഷണിയും
- Published by:Naseeba TC
- news18-malayalam
Last Updated:
അടവ് മുടങ്ങിയാൽ പ്രതിദിനം 400 രൂപ വരെ പലിശ ഇടയാക്കും.
കൊച്ചി: സംസ്ഥാനത്ത് പിടിമുറുക്കി ഓൺലൈൻ വായ്പ കുരുക്ക്. ലോക്ക്ഡൗൺ കാലത്ത് ചെറിയ തുക പോലും വായ്പയെടുത്തവർ തിരിച്ചടയ്ക്കേണ്ടത് ലക്ഷങ്ങളാണ്. തിരിച്ചടവ് വൈകിയാൽ ഫോണിലൂടെ ഭീഷണി. മാനസിക സമ്മർദ്ദം കാരണം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചതായി ഇരകൾ വെളിപ്പെടുത്തി.
ലോക്ക്ഡൗൺ കാലത്ത് ജോലി നഷ്ടമായതോടെയാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഓൺലൈൻ ആപ്പുകളെ വായ്പക്കായി ഇവർ ആശ്രയിച്ചത്. ഒന്നരലക്ഷം രൂപയോളം വിവിധ ആപ്പുകളിൽ നിന്ന് വായ്പയെടുത്തു.ജി എസ് ടി യും പ്രോസസിങ് ഫീസും ഒക്കെ കഴിഞ്ഞ് ഒരു ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്.
എന്നാൽ പലിശ ഉൾപ്പെടെ തിരിച്ചടയ്ക്കേണ്ടത് മൂന്നു ലക്ഷത്തി നാൽപതിനായിരം രൂപ. രണ്ടേകാൽ ലക്ഷം രൂപയോളം അടച്ചു കഴിഞ്ഞു ബാക്കിയുള്ള തുകക്കായി ഭീഷണി തുടരുകയാണ്. ഫോണിലെ വീഡിയോ ഫോട്ടോസ് കോൺടാക്ട് നമ്പർ എന്നിങ്ങനെ വ്യക്തിഗത വിവരങ്ങൾ അടക്കം ഓൺലൈൻ വായ്പ സംഘം നേരത്തെ കൈക്കലാക്കും വായ്പ മുടങ്ങിയാൽ ഫോട്ടോസ് ഉൾപ്പെടെ ദുരുപയോഗം ചെയ്യുമെന്നുമാണ് ഭീഷണി.
advertisement
വായ്പയെടുത്തവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് മറ്റൊരു വാട്സ്ആപ്പ് അക്കൗണ്ട് തുടങ്ങുകയും കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരെ അടക്കം തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. കടം വാങ്ങി മുങ്ങിയതായി ഫോട്ടോ പ്രചരിപ്പിച്ച് അപമാനിക്കും.
ഭീഷണി തുടർന്ന സാഹചര്യത്തിൽ മാനസിക സമ്മർദ്ദം കാരണം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതായും ഇരകൾ പറയുന്നു. അടവ് മുടങ്ങിയാൽ പ്രതിദിനം 400 രൂപ വരെ പലിശ ഇടയാക്കും. ഹിന്ദിയിലാണ് ഭീഷണിയെന്നും ഇരകൾ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 31, 2020 5:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് പിടിമുറുക്കി ഓൺലൈൻ വായ്പ കുരുക്ക്; കൊള്ളപ്പലിശയും അടവ് മുടങ്ങിയാൽ ഭീഷണിയും