കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസിൽ കലാഭവൻ സോബി ജോർജിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ സിബിഐ ഓഫീസിൽ എത്താൻ ആണ് നിർദേശം. എന്നാൽ ചില വ്യക്തിപരമായ കാരണങ്ങളാൽ തിങ്കളാഴ്ച ഹാജരാകാൻ കഴിയില്ലെന്നും ചൊവ്വാഴ്ച രാവിലെ സിബിഐക്ക് മുന്നിൽ ഹാജരാകാം എന്നും സോബി അറിയിച്ചു.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സോബി ജോർജിന്റെ നുണ പരിശോധനയും നടന്നിരുന്നു. നുണ പരിശോധനയ്ക്ക് ശേഷം തിരിച്ചെത്തിയ സോബി ജോർജ് 15 ദിവസത്തിനുള്ളിൽ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് ഉണ്ടാകുമെന്നും സിബിഐ അന്വേഷണം ശരിയായ വഴിയിൽ ആണെന്നും പ്രതികരിച്ചിരുന്നു. തനിക്ക് അറിയാവുന്ന കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും സോബി ജോർജ് പറഞ്ഞിരുന്നു.
Also Read: ബാലഭാസ്കറിന്റെ മരണം: സോബിയുടെ വെളിപാടുകൾ ക്രൈം ബ്രാഞ്ച് എന്തു കൊണ്ട് കണക്കിലെടുത്തില്ല?
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബി ജോർജ് ഉൾപ്പെടെ നാലുപേരുടെ നുണ പരിശോധനയാണ് സിബിഐ നടത്തിയിരുന്നത്. ബാലഭാസ്കറിന്റെമാനേജറായിരുന്ന പ്രകാശൻ തമ്പി സുഹൃത്ത് വിഷ്ണു ഡ്രൈവർ അർജുൻ എന്നിവരുടെ നുണ പരിശോധനകളാണ് കഴിഞ്ഞ ദിവസം സിബിഐ നടത്തിയിരുന്നത്. ഇതിനായി ഡൽഹിയിൽ നിന്നും ചെന്നൈയിൽ നിന്നുള്ള വിദഗ്ധ സംഘം കൊച്ചിയിലെ സിബിഐ ഓഫീസിൽ എത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Balabhaskar, Balabhaskar accident case, Kalabhavan sobi, Violinist Balabhaskar death, ബാലഭാസ്ക്കർ അപകടം