പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കേരളത്തോട് കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടി

Last Updated:

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേരള സര്‍ക്കാരിനോട് റിപ്പോർട്ട് തേടിയിരിക്കുന്നത്.

ന്യൂഡൽഹി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ റിപ്പോർട്ട് തേടി കേന്ദ്ര സര്‍ക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേരള സര്‍ക്കാരിനോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് വെള്ളിയാഴ്ച നടത്തിയ ഹർത്താലിൽ വ്യാപക ആക്രമണമാണ് റിപ്പോർട്ട് ചെയ്തത്.
ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 45 ലക്ഷത്തില്‍പ്പരം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി സർക്കാർ ഹൈകോടതിയെ അറിയിച്ചു. 70 കെഎസ്ആര്‍ടിസി ബസുകൾ തകർ‌ത്തെന്നും സർ‌ക്കാർ കോടതിയെ അറിയിച്ചു.
പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് ആക്രമികള്‍ക്കെതിരെ പിഡിപിടി ആക്ട് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം ഈടാക്കാന്‍ നിയമനടപടിയുമായി കെഎസ്ആര്‍ടിസി മുന്നോട്ടുപോവുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
advertisement
വിവിധ ജില്ലകളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരളാ പോലീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 170 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 368 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പോലീസ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കേരളത്തോട് കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടി
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement