'സവര്‍ക്കര്‍ മാപ്പെഴുതി രക്ഷപ്പെട്ടപ്പോള്‍ നിവര്‍ന്നുനിന്ന് വെടിയുണ്ട ഏറ്റുവാങ്ങിയ രക്തസാക്ഷിയാണ് വാരിയംകുന്നന്‍'; പിണറായി വിജയന്‍

Last Updated:

വര്‍ഗീയ നിലപാട് സ്വീകരിച്ച പ്രക്ഷോഭകാരികള്‍ക്കെതിരെ നടപടിയെടുത്തയാളാണ് വാരിയന്‍കുന്നനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
മലബാര്‍ സമരത്തെ വര്‍ഗീയവത്ക്കരിക്കാന്‍ ഹിന്ദു വര്‍ഗീയവാദികളും ഇസ്‌ലാമിക തീവ്രവാദികളും ശ്രമിക്കുകയാണ്. വര്‍ഗീയ നിലപാട് സ്വീകരിച്ച പ്രക്ഷോഭകാരികള്‍ക്കെതിരെ നടപടിയെടുത്തയാളാണ് വാരിയന്‍കുന്നനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മലബാര്‍ കലാപത്തിനിടെ ചില ഭാഗങ്ങളില്‍ നിന്ന് തെറ്റായ പ്രവണതകള്‍ നടന്നിരുന്നു എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ കലാപകാരികള്‍ക്കെതിരെ ഉറച്ച നിലപാടെടുക്കുകയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യസമരപോരാട്ടത്തിനിടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്താണ് സംഘപരിവാര്‍ വീരസവര്‍ക്കര്‍ എന്നുവിളിക്കുന്ന സവര്‍ക്കര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ ധീരമായി നേര്‍ക്കുനേര്‍ പോരടിച്ച് വെടിയുണ്ടയേറ്റുവാങ്ങിയാണ് വാരിയംകുന്നത്തിനെപ്പോലെയുള്ളവര്‍ രക്തസാക്ഷികളായത്. അത് വിസ്മരിക്കരുത്. അദ്ദേഹം സൃഷ്ടിച്ച രാജ്യത്തിന് നല്‍കിയ പേര് മലയാളരാജ്യം എന്നായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
1921 ലെ ഈ മലബാര്‍ പോരാട്ടത്തെ വര്‍ഗീയവല്‍കരിക്കാനാണ് ഹിന്ദുത്വ തീവ്രവാദികളും ഇസ്ലാമിസ്റ്റ് തീവ്രവാദികളും ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപാടും മുസ്ലീം ലീഗ് സ്വയം ഏറ്റെടുക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
മലപ്പുറം: മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ (Pinarayi Vijayan). തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപാടും മുസ്ലീം ലീഗ് സ്വയം ഏറ്റെടുക്കുന്നുവെന്ന് പിണറായി വിജയൻ സിപിഎം (CPM) മലപ്പുറം (Malappuram) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പറഞ്ഞു. മുസ്ലിം ലീഗിൻ്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് അവർക്ക് എതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ആണ് പിണറായി വിജയൻ പാർട്ടി ജില്ല സമ്മേളനത്തിന് തുടക്കമിട്ടത്.
advertisement
യുഡിഎഫ് വർഗീയ അജണ്ടകൾ സ്വയം ഏറ്റെടുത്ത് നടപ്പിലാക്കുന്നു എന്ന് പറഞ്ഞ പിണറായി  അതിൻ്റെ തെളിവായി ചൂണ്ടിക്കാട്ടിയത് മുസ്ലീം ലീഗിൻ്റെ വഖഫ് ബോർഡ് നിയമനത്തിനെതിരായ സമരം ആണ്. തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപാടും മുസ്ലീം ലീഗ് സ്വയം ഏറ്റെടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സവര്‍ക്കര്‍ മാപ്പെഴുതി രക്ഷപ്പെട്ടപ്പോള്‍ നിവര്‍ന്നുനിന്ന് വെടിയുണ്ട ഏറ്റുവാങ്ങിയ രക്തസാക്ഷിയാണ് വാരിയംകുന്നന്‍'; പിണറായി വിജയന്‍
Next Article
advertisement
മമ്മൂട്ടിയുടെ കാരുണ്യസ്പർശം; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
മമ്മൂട്ടിയുടെ കാരുണ്യസ്പർശം; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
  • മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ നടത്തി.

  • രാജഗിരി ആശുപത്രിയിൽ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിൽ പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി നടത്തി.

  • സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വാത്സല്യം പദ്ധതി സൗജന്യ ശസ്ത്രക്രിയകൾ നൽകുന്നു.

View All
advertisement