തിരുവനന്തപുരം: മത രാഷ്ട്രീയ സംഘടനകള്‍ക്ക് അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം നല്കേണ്ടന്ന് ഫയര്‍ ഫോഴ്സ്(Fire Force) മേധാവി ബി സന്ധ്യ. പോപ്പുലര്‍ ഫ്രണ്ട്(Popular Front) പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത് വിവാദമായ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പരിശീലന അപേക്ഷകളില്‍ ഉന്നത ഉദ്യേഗസ്ഥരുമായി കൂടിയാലോചന വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
സര്‍ക്കാര്‍ അംഗീകൃത സംഘടനകര്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം പരിശീലനം നല്‍കുക എന്നിവയാണ് സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍. അതേസമയം ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയത് ഗുരുതര വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, ക്ലാസെടുത്ത മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകും.
ആലുവ തോട്ടയ്ക്കാട് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഗ്നിശമന സേന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. റെസ്ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനമെന്ന തരത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് അഗ്നിശമനസേനാ മേധാവി ബി.സന്ധ്യ ഉത്തരവിട്ടിരുന്നു.
അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നിരുന്നു. ഇതോടെ അന്വേഷണം നടത്താന്‍ അഗ്നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിടുകയും ചെയ്തു.
അഗ്നിരക്ഷാ സേനയുടെ നടപടിക്കെതിരേ ആദ്യഘട്ടത്തില്‍ തന്നെ വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഫയര്‍ഫോഴ്സ് മേധാവി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.