കൊച്ചി: കഴിഞ്ഞ ദിവസം ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിരക്ഷാ സേന പരിശീലനം നൽകിയ സംഭവത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ(V D Satheesan). ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെയും, സർക്കാർ ഒരുപോലെ പ്രീണിപ്പിക്കുന്നതിൻ്റെ ഭാഗമാണ് പരിശീലനം. സോഷ്യൽ എൻജിനീയറിങ് എന്ന് പേരിട്ട് സി. പി. എം(CPM) നടത്തുന്നത് മതപ്രീണനത്തിൻ്റെ ഭാഗമാണിത്. വിഷയം ഗൗരവമായി അന്വേഷിക്കണം. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയെയും പിണറായി ഒരുപോലെ താലോലിക്കുകയാണെന്നും വി. ഡി. സതീശൻ പറഞ്ഞു.
അതേസമയം പോപ്പുലർ ഫ്രണ്ടിന് അഗ്നിശമന സേന പരിശീലനം നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ട്. എ. ഡി. ജി. പി. ബി സന്ധ്യ അന്വേഷണ റിപ്പോർട്ട് അഭ്യന്തര വകുപ്പിന് കൈമാറി. അഗ്നിശമന സേന ടെക്നിക്കൽ ഡയറക്ടറാണ് അന്വേഷണം നടത്തിയത്. ഫയർഫോഴ്സ് മേധാവി ബി സന്ധ്യയുടെ നിർദേശപ്രകാരമായിരുന്നു അന്വേഷണം. പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച റസ്ക്യൂ ആൻഡ് റിലീഫ് ടീമിനാണ് അഗ്നിശമന സേന പരിശീലനം നൽകിയത്.
പരിശീലനം നൽകിയതിനെതിരെ ബിജെപി രംഗത്ത് എത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പോലുള്ള ഒരു സംഘടനയ്‌ക്ക് സർക്കാരിൻ്റെ ഭാഗമായ ഫയർഫോഴ്സ് പരിശീലനം നൽകിയതിന് എതിരെയാണ് പരാതി. കഴിഞ്ഞമാസം 30 ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്ക്യൂ ആൻൻ്റ് റിലീഫ് ടീമിൻ്റെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഫയർ ഫോഴ്സിൻ്റെ റെസ്ക്യൂ ടീം ഇവർക്ക് പരിശീലനം നൽകിയത്. ഫയർ ഫോഴ്സ് നടപടിക്ക് എതിരെ പരാതി ഉയർന്നതിൻ്റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ ഓഫിസറോടും റീജണല്‍ ഓഫീസറോടുമാണ് ബി.സന്ധ്യ വിശദീകരണം ചോദിച്ചത്. പുതുതായി രൂപം നല്‍കിയ, റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയുടെ ആലുവയിലെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു പരിശീലനം.
അതേ സമയം സംഭവത്തില്‍ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ദുരന്ത സമയങ്ങളിൽ ആർക്കും സഹായകരമാകുന്ന ജീവൻരക്ഷാ പരിശീലനമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നൽകിയതെന്നും ഇത് സന്നദ്ധ സംഘടനയ്ക്ക് നൽകുന്ന പരിശീലനത്തിന് ഭാഗമാണെന്നുമാണ് ഫയർ ആൻ്റ് റെസ്ക്യൂ വിഭാഗത്തിൻ്റെ വിശദീകരണം. സന്നദ്ധ സംഘടനകൾ റസിഡൻസ്, അസോസിയേഷനുകൾ വിവിധ ഏജൻസികൾ എന്നിവയ്ക്ക് നൽകുന്ന പരിശീലനമാണ് പോപ്പുലർ ഫ്രണ്ടിനും നൽകിയതെന്ന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം നൽകുന്ന വിശദീകരണം. ഇതുപോലുള്ള പരിശീലനം മാത്രമാണ് ഇതെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയില്‍ വെച്ച് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കരുതെന്ന് ചട്ടമില്ലെന്നുമാണ് ഇവരുടെ വാദം. സംഭവത്തില്‍ ഫയര്‍ഫോഴ്‌സ് നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരോടും ഫയര്‍ഫോഴ്‌സ് മേധാവി വിശദീകരണം ചോദിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഘടകം ആലുവയിൽ നടത്തിയ പരിപാടിയിൽ ദുരന്തനിവാരണ പരിശീലന സെക്ഷന് നേതൃത്വം നൽകിയ ആലുവ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബി. ജെ. പി പ്രതിഷേധമാർച്ചും നടത്തി. ബി. ജെ. Iആലുവ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഫയർ ആൻ റെസ്ക്യൂ ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ ബി. ജെ. പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രനുംഫയർഫോഴ്സ് നടപടിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നൽകിയ നടപടി മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്നുമായിരുന്നു സുരേന്ദ്രൻ്റെ ആരോപണം
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.